ഡബ്ലിൻ: എയർപോർട്ട് ടെർമിനലിൽ എയർ ബ്രിഡ്‌ജ് തകർന്നു. അയർലണ്ടിലെ ഡബ്ലിൻ ഇന്റർ നാഷണൽ എയർപോർട്ടിൽ ടെർമിനൽ രണ്ടിൽ ആണ് എയർ ബ്രിഡ്ജ് തകർന്നത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല. ഗേറ്റിൽ നിന്ന് വിമാനത്തിലേക്കും തിരിച്ചും യാത്രക്കാർ സഞ്ചരിക്കുന്ന ഉയർന്ന ഇടനാഴിയാണ് എയർ ബ്രിഡ്ജ്.
"ഇന്ന് രാവിലെ ഡബ്ലിൻ എയർപോർട്ടിൽ ഒരു എയർ ബ്രിഡ്ജ് അമേരിക്കൻ എയർലൈൻസ് വിമാനത്തിന് കേടുപാടുകൾ വരുത്തിയ സംഭവം DAA യ്ക്ക് സ്ഥിരീകരിക്കാൻ കഴിയും.""യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നുമില്ല."