അയര്‍ലണ്ട് മലയാളിയും ഗാല്‍വേ നിവാസിയുമായ അജേഷ്, പൊടിമറ്റത്തിലിന്റെ പിതാവ്, കേരള കോൺ.(എം) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി അംഗം പുത്തൻപള്ളികുന്ന് പൊടിമറ്റത്തിൽ പി.എം.ജോൺ നിര്യാതനായി.
പെരുംപിള്ളിൽ കുടുംബാംഗം ആനീസ് മുളക്കുളമാണ് ഭാര്യ. അജേഷ് (അയർലണ്ട് ), അനുജ ജോൺ എന്നിവരാണ് മക്കൾ.
ഭൗതിക ശരീരം 11 ചൊവാഴ്ച 6.00 മണിക്ക് പുത്തൻ പാലിക്കുന്നില്‍ ഉള്ള സ്വഭവനത്തില്‍ എത്തിക്കുന്നതാണ്.
സംസ്കാര ചടങ്ങുകള്‍ 12 ബുധനാഴ്ച 2.30 ന് വീട്ടില്‍ ആരംഭിച്ചു പാലാ കത്തിഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.പി.എം.ജോണിൻ്റെ നിര്യാണത്തിൽ കേരള കോൺ’ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്ത്യൻ, കേ.കോൺ – (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.