അവരവർ സ്വന്തം വീട് എന്ന് വിളിക്കുന്ന രാജ്യത്ത് എല്ലാവർക്കും തുല്യ പരിഗണന ലഭിക്കാൻ അർഹതയുണ്ട്. അയര്‍ലണ്ടില്‍ താമസിക്കാൻ രജിസ്റ്റർ ചെയ്യുന്നതിന് മാത്രം ആരും വലിയ സർക്കാർ ഫീസ് നൽകേണ്ടതില്ല. എന്നാൽ അതാണ് ഇപ്പോൾ നടക്കുന്നത്.
ഐറിഷ് റെസിഡൻസ് പെർമിറ്റ് കാർഡിന് (IRP) 300 യൂറോ ചിലവാകും, എന്നിട്ടും ഓരോ കാർഡും ഇഷ്യൂ ചെയ്യുന്നതിന് അയര്‍ലണ്ടില്‍ 20.44 യൂറോ മാത്രമേ ചെലവാകൂ. EU ന് പുറത്ത് നിന്ന് അയർലണ്ടിൽ താമസിക്കുന്ന മിക്ക ആളുകളും എല്ലാ വർഷവും ഈ ഫീസ് അടയ്ക്കാൻ നിർബന്ധിതരാകുന്നു, ചിലർ പലപ്പോഴും.
നഴ്‌സുമാർ, പാചകക്കാർ, എഞ്ചിനീയർമാർ, ഐടി സ്‌പെഷ്യലിസ്റ്റുകൾ, അഗ്രി-ഫുഡ് തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിങ്ങനെയുള്ള യൂറോപ്യൻ യൂണിയനല്ലാത്ത തൊഴിലാളികൾ എല്ലാ വർഷവും ഈ IRP card ഫീസ് വര്‍ധന അടക്കേണ്ടി വരും.
10 വർഷത്തെ, ഒരു സ്റ്റാൻഡേർഡ് പാസ്‌പോർട്ടിന് 75 യൂറോയും ഡ്രൈവിംഗ് ലൈസൻസിന് ആദ്യ തവണയും പുതുക്കലിനും 55 യൂറോയുമാണ് അടയ്ക്കേണ്ടത്. എന്നിട്ടും ഐആർപി കാർഡിന്റെ തുക മൂന്നിരട്ടിയിലേറെയാണ്.
300 യൂറോ, IRP കാർഡ് ഫീസ് അനാവശ്യവും കൊള്ളയടിക്കലുമാണ്. പണം നൽകുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത ആളുകളെ ഇത് പ്രയോജനപ്പെടുത്തുന്നു. ജീവിതച്ചെലവ് പ്രതിസന്ധിയുടെ നടുവിൽ, രജിസ്റ്റർ ചെയ്യാൻ മാത്രം സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാൻ ആളുകൾ നിർബന്ധിതരാകുന്നു.
രണ്ട് ആൺകുട്ടികളുടെ അമ്മ പറയുന്നു. ഈ വർഷം ഞങ്ങളുടെ ഐആർപി കാർഡുകൾ പുതുക്കാൻ പണം നൽകേണ്ടി വന്നതിനാൽ എന്റെ മകന് പുതിയ കണ്ണട നൽകുന്നത് ഞങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നു. ഒരു അമ്മയെന്ന നിലയിൽ നിങ്ങളുടെ കുട്ടികളുടെ ക്ഷേമത്തെ ബാധിക്കുന്ന ത്യാഗങ്ങൾ ചെയ്യേണ്ടിവരുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.
IRP കാർഡ് ഫീസിലെ കുറവ് ആളുകൾക്ക് തങ്ങൾക്കും അവരുടെ കുടുംബത്തിനും ആരോഗ്യവും ക്ഷേമവും നൽകാൻ പ്രാപ്തരാക്കും.
ഇപ്പോൾ നിങ്ങള്‍ക്ക് തീരുമാനിക്കാം
Everybody to be treated equally in the country they call home. No-one should be faced with a huge government fee just for registering to live here.
The Irish Residence Permit card (IRP) costs €300, yet it only costs the state €20.44 to issue each card. Most people living in Ireland from outside the EU are forced to pay this fee every year, some even more often.
Non-EU workers such as nurses, chefs, engineers, IT specialists, agri-food workers, truck drivers, international students and each of their family members often have to pay this fee every year.
A standard 10-year passport costs €75 and a driving license costs €55 for first time and renewal. Yet the price of an IRP card is more than three times higher.
The €300 government IRP card fee is unwarranted and extortionate. It takes advantage of people who have no other choice but to pay it. In the midst of the cost-of-living crisis, people are forced to make financial sacrifices just to register.
Vanee, Retail Team Lead “I’m a proud mum of two gorgeous boys. This year we had to postpone my son getting new eyeglasses because we had to pay to renew our IRP cards. As a mother it is the hardest thing when you have to make sacrifices that impact on your kids wellbeing.”
A reduction in the IRP card fees would enable people to provide for themselves and their family's health and wellbeing.