'THE HOPE' നാളെ 1ST JULY 2023 SATURDAY 3.00 PM Waterford ല്‍ പ്രദര്‍ശിപ്പിക്കും.
LOCATION :
WAMA UNIT 2 PASSAGE CROSS, DUNMORE ROAD, WATERFORD, X91W1XF
നീണ്ട കാത്തിരിപ്പിനു ശേഷം ക്രിസ്തീയ വിശ്വാസ ജീവിതത്തിന് ഊർജ്ജം പകരുന്ന ദ ഹോപ്പ് അയർലൻഡിൽ പ്രദർശനത്തിന് എത്തുന്നു . പ്രതിസന്ധികളും നിറഞ്ഞ ക്രൈസ്തവ ജീവിതത്തിൽ ഒരു യഥാർത്ഥ ക്രൈസ്തവ വിശ്വാസിക്ക് പ്രത്യാശ പകരുന്ന ദൃശ്യാവിഷ്കാരം ഇനി പാട്രിക്കിന്റെ മണ്ണിലും.
മലയാള സിനിമ ചരിത്രത്തിൽ ഇത്രയേറെ ക്രിസ്തീയതയുടെ മഹനീയത ഉയർത്തിക്കാട്ടുന്ന മറ്റൊരു കുടുംബ ചിത്രം ഇല്ലെന്നുതന്നെ നിസംശയം പറയാം. കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കെത്തവണ്ണം മികവുറ്റ ചിത്രീകരണവും സാങ്കേതിക സാധ്യതകളും കോർത്തിണക്കി ശ്രീജോയ് കല്ലുക്കാരൻ സംവിധാനം നിർവഹിച്ച ചിത്രം ഓരോ Countyകളിലും നിറഞ്ഞ സദസ്സോടെ മുന്നേറുന്നു.
കഴിഞ്ഞ കുറെ നാളുകളായി ക്രൈസ്തവവിശ്വാസങ്ങളെ നിസാരവൽക്കരിച്ചും സഭ സംവിധാനങ്ങളെ അവഹേളിച്ചും പുറത്തിറങ്ങിയ മലയാള സിനിമകളിൽ നിന്നും വേറിട്ട ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഈ കുടുംബചിത്രം ഒട്ടേറെ നന്മയുടെ നല്ല മുഹൂർത്തങ്ങൾ കാണികൾക്ക് സമ്മാനിക്കുന്നു. നിലവിലുള്ള മാധ്യമ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി എങ്ങനെ സുവിശേഷത്തിന്റെ സൗരഭ്യം തലമുറകളിലേക്ക് കൈമാറാം എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് ദഹോപ്പ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിത്യവും ക്രൈസ്തവ ധാർമികത അവഹേളനപാത്രം ആകുമ്പോൾ വിശ്വാസ സമൂഹം ഇത്തരം സിനിമകളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് ഏറ്റവും സ്വാഗതാർഹം തന്നെ. നമ്മുടെ പിതാക്കന്മാർ നമുക്ക് നൽകിയ വിശ്വാസ പൈതൃകം തലമുറകളിലേക്ക് പകർന്നു നൽകാൻ ദൈവനിന്ദയുടെയും നീരീശ്വരത്വത്തിന്റെയും ലൗകീകതയുടെയും കെണികളിൽ നിന്ന് മക്കളെ ചേർത്തുപിടിച്ച് വിശ്വാസ വെളിച്ചം അവർക്ക് പകർന്നു നൽകുവാൻ അത്യധ്വാനം ചെയ്യുന്ന ഓരോ രക്ഷിതാവിനും ഉള്ള ആശ്വാസമാണ് ഇന്നിന്റെ സംസ്കാരത്തിൽ ദ ഹോപ്പ്.
നിത്യതയുടെ മനോഹാരിത ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത ഏറ്റവും ഹൃദ്യമായി ഒളിമങ്ങാത്ത ഓർമ്മയായ വിശ്വാസഹൃദയങ്ങളിൽ വരച്ചിടുന്നു എന്നതാണ് ചിത്രത്തിന്റെ ആകർഷണീയത ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ ഒരു കണിക എങ്കിലും അവശേഷിപ്പിക്കാതെ പ്രത്യാശയുടെ ഒരു തിരിവെട്ടമെങ്കിലും തെളിയിക്കാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയില്ലെന്ന് ക്രൈസ്തവ കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
സഭാ വ്യത്യാസം ഇല്ലാതെ വിവിധ ക്രൈസ്തവ സമൂഹങ്ങൾ ക്രിസ്തു എന്ന കുടക്കീഴിൽ ഒരേ മനസ്സോടെ നിറഞ്ഞ കൈയ്യടികളോടെ ഈ ചിത്രം സ്വീകരിക്കുമ്പോൾ ഇതൊരു പ്രതീക്ഷയാണ് ഇത്തരം മുന്നേറ്റങ്ങൾക്ക് ഇനിയും സാധ്യതയുണ്ട് എന്നതിന്റെ തികഞ്ഞ പ്രതീകം ആണ് ദ ഹോപ്പ്
For more details in your communities in ireland please contact
☎: +353992117835 Geo george