നിങ്ങൾ ഇത് വായിക്കുകയാണെങ്കിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പരിസ്ഥിതി ബോധവൽക്കരണ വൃത്തങ്ങളിലും നിറഞ്ഞുനിൽക്കുന്ന #NoMowMay പ്രസ്ഥാനത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ എന്താണ് ബന്ധം എന്നല്ലേ !!! അല്ലെങ്കിൽ മരുഭൂമിയിൽ എന്താണ് എന്നല്ലേ !! ഞങ്ങളെ ബാധിക്കുമോ ?
എല്ലാവരെയും ബാധിക്കും കാരണം നാമെല്ലാവരും ഒരൊറ്റ ഭൂമിയിലാണ്. ലേശം കറങ്ങിത്തിരിഞ്ഞ് എത്തുന്നു. അങ്ങനെ ആഗോള ജൈവ വൈവിധ്യത്തിൽ നമ്മൾ ഒറ്റപ്പെട്ട് പോയ ജീവി ആകാതിരിക്കണമെങ്കിൽ മറ്റുള്ള ജീവികളും നമ്മളോടൊപ്പം വളരണം.
നമ്മൾ നമ്മുടെ നാടുകളിൽ മുൻപ് കണ്ടിരുന്ന വിവിധ ജീവികൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ അവ അപ്രത്യക്ഷമായി. ഓരോ ജീവിയും ഓരോ രീതിയിൽ പരിഥിതിയെ സഹായിക്കുന്നു. പാമ്പ് തവളയെ പിടിക്കുന്നു. എന്ന് നമ്മൾ കേട്ടിരിക്കുന്നു. അത്രമാത്രം എന്നാൽ തവള പ്രാണിയെ ഭക്ഷിക്കുന്നു. അതിനെ പാമ്പ് പിടിക്കുന്നു. എന്നാൽ ഏതോ ഒന്നിന്റെ കുറവ് ഉണ്ടായാൽ ആ ജൈവ സൈക്കിൾ താറുമാറാകും. ഒരു കൊച്ചു പുൽച്ചാടി മുതൽ എല്ലാം ജൈവ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്.
ആദ്യമായി യുണൈറ്റഡ് കിംഗ്ഡത്തിൽ 2019-ൽ ആരംഭിച്ച, മെയ് മാസത്തിൽ പുൽത്തകിടി വെട്ടുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള വീട്ടുടമകളോടുള്ള ആഹ്വാനം യൂറോപ്പ്, യു.എസ്,കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച, യൂറോപ്പിൽ സമ്മർ തുടങ്ങുന്ന ദിവസം അന്ന് മുതൽ ചൂട് കാലാവസ്ഥ പ്രതീഷിച്ച് ആളുകൾ തണുത്തു മരച്ചു താറുമാറായി കിടന്ന പൂന്തോട്ടങ്ങളും ആളുകൾ വൃത്തിയാക്കി തുടങ്ങും. അതായത് ഇന്ത്യക്കാർ ഉൾപ്പടെ ഉള്ള ട്രോപ്പിക്കൽ കാലാവസ്ഥ ഉള്ള രാജ്യങ്ങളിൽ എന്നും പുല്ലുവെട്ടും ചവറു ക്ലീൻ ആക്കലും നടക്കുന്നതിനാൽ ഇത് വല്യ കേട്ട് കേഴ്വിയ്ക്ക് ഇടനൽകില്ല.
എന്നാൽ വൈൽഡ് ലൈഫ് സംരക്ഷിക്കാൻ മിക്ക രാജ്യങ്ങളിലും പ്രജനന സമയത്തും കൂടുണ്ടാക്കുന്ന സമയത്തും (1 March to 31 August) സസ്യങ്ങൾ മുറിക്കുന്നത് തടയുന്ന നിയമങ്ങൾ വീടുകളിലോ നഗരപ്രദേശങ്ങളിലോ പൂന്തോട്ടങ്ങളിലോ കാമ്പസുകളിലോ അല്ലെങ്കിൽ ഫാം വേലികളിലോ നിലവിൽ ഉണ്ട്
വിന്ററിൽ വീണ്ടും പഴയതുപോലെ ആകുമെകിലും സമ്മർ സമയത് എന്നാൽ വൃത്തിയുള്ള പുൽത്തകിടി ഉണ്ടാക്കാൻ മറ്റു രാജ്യക്കാർ മത്സരിക്കും. അധികം ഏക്കർ ഏജ് ഇല്ലാത്ത യൂറോപ്പിലെയും അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും യൂകെയിലെയും മിക്ക വീടുകൾക്കും ചുറ്റുമുള്ളതോ അല്ലെങ്കിൽ വീടിനു പുറകിൽ ഉള്ള ചെറിയ പുൽത്തകിടിയാണ് ഉള്ളത്.
ചൂടുള്ളപ്പോൾ ആണ് വീടുകളുടെ പുറത്തു ഒരു അനക്കം തന്നെ. കാരണം പിന്നീട് ഈ പുൽത്തകിടി അല്ലെങ്കിൽ ബാക് ഗാർഡനുകൾ ആണ്, നല്ല ചൂടുള്ള കാലാവസ്ഥ അനുഭവിക്കാനും ബാർബിക്യു പാർട്ടികൾക്കും താത്കാലിക സ്വിമ്മിങ് പൂളുകൾക്കും കുട്ടികളുടെ കളിസ്ഥലങ്ങളുമൊക്കെയായി മാറുന്നത്.
ഈ പുൽത്തകിടി ക്ലീൻ ആക്കാൻ പുല്ലുവെട്ടി പുറത്തെടുക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, #NoMowMay ക്യാമ്പയിൻ അടുത്ത മാസം വരെയെങ്കിലും ഇത് ഷെഡിൽ കെട്ടിവെക്കാൻ നിങ്ങളെ പ്രേരിപ്പിക്കാനാകുമെന്ന് പ്രചാരകർ പ്രതീക്ഷിക്കുന്നു.
പുൽത്തകിടിയും വേണം ഇത്തിരി കാടും വേണം... മേയ് മാസത്തിൽ പുൽത്തകിടിയിൽ "ഒന്നും ചെയ്യാതിരിക്കാൻ" പൂന്തോട്ടക്കാരെ പ്രേരിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകൾക്കിടയിൽ ലോകവ്യാപകമായി വാർഷിക 'നോ മൗ മെയ്' കാമ്പെയ്‌ൻ നടക്കുന്നു. #NoMowMay കാമ്പയിനിന്റെ ഉദ്ദേശം പ്രശംസനീയമാണ്: സീസണിന്റെ തുടക്കത്തിൽ തേനീച്ചകളും ചിത്രശലഭങ്ങളും പോലുള്ള അവശ്യ പരാഗണങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും നൽകാൻ നിങ്ങളുടെ പുല്ലും കളകളും വളരുകയും പൂക്കുകയും ചെയ്യട്ടെ,
ജീവികളുടെ അത്തരം ആവശ്യകതകൾ നിറവേറട്ടെ. നാട്ടിലായാലും വീട്ടിലായാലും ജൈവ വൈവിദ്യം സംരക്ഷിക്കുക. ഓർക്കുക നശിപ്പിക്കാം ഒന്നും തിരിച്ചു കൊണ്ടുവരാനാകില്ല.. ... കാക്കയ്ക്കും കിളികൾക്കും വെള്ളം കൊടുക്കാൻ ഇന്ത്യയിലും ആഹ്വാനം ചെയ്യുമ്പോൾ മടിക്കരുത് പുല്ലുവെട്ടിയില്ലേലും ... പുല്തകിടിഒരുക്കിയില്ലേലും സംരക്ഷിക്കാം.. സ്നേഹിക്കാം വഴിയൊരുക്കാം ....