അയർലണ്ടിലെ കൗണ്ടികളായ കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലീഷ് , ലൗത്ത്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, വിക്ലോ, ടിപ്പററി എന്നീ കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ തണ്ടർസ്റ്റോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12.00 മണി മുതൽ പ്രാബല്യത്തിൽ വരുന്ന മുന്നറിയിപ്പ് ഇന്ന് രാത്രി 9.00 മണി വരെ തുടരും.
⚠️Status Yellow Thunderstorm Warning issued⚠️
— Met Éireann (@MetEireann) May 8, 2023
Potential Impacts:
●Spot flooding
●Hazardous travelling conditions
Counties: Dublin, Louth, Meath, Offaly, Westmeath, Carlow, Kildare, Kilkenny, Laois, Tipperary & Wicklow
Valid: Today 12 noon to 8pmhttps://t.co/ZsjQsKCXDy pic.twitter.com/TeWx9fp47s
ബാധിച്ചിരിക്കുന്ന കൗണ്ടികളിൽ ചില ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കും സാധ്യതയുള്ള ഇടിയോടുകൂടിയ മിന്നലിന് ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
അതോടൊപ്പം , യുകെയിലെ ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ രാത്രി 9 മണി വരെയാണ് മുന്നറിയിപ്പ് ബാധിക്കുക.