ഡബ്ലിൻ: ഹോളി ട്രിനിറ്റി CSI കോൺഗ്രിഗേഷന്റെ പുതിയ വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും 2023 March 29 ന് ഡബ്ലിനിൽ എത്തിച്ചേർന്നു.
ചർച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ സഭാജനങ്ങൾ ഡബ്ലിൻ എയർപോർട്ടിൽ ഉചിതമായി സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ 12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത് .

പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് Physics -ൽ ബിരുദാനന്തര ബിരുദവും ,ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കാരിക്കുഴി സി എസ് ഐ ഇടവകയിൽ നിന്നാണ് ഡബ്ലിനിലേക്ക് സ്ഥലം മാറി വന്നത്. ഡോ . ഷെറിൻ ജേക്കബാണ് ഭാര്യ . മക്കൾ – ജോർഡൻ , ജോവിറ്റാ .
ഏപ്രിൽ മാസം 1- ന് ശനിയാഴ്ച രാവിലെ 11-ന് നടത്തപ്പെടുന്ന ഹോശാന ആരാധനക്ക് റവ. ജെനു ജോൺ നേതൃത്വം നൽകുന്നതാണ് . ആരാധനയ്ക്കു ശേഷം പുതിയ വികാരിക്ക് സ്വീകരണ യോഗം നടത്തപ്പെടുന്നതാണ്. അയർലണ്ടിലെ എല്ലാ സി എസ് ഐ സഭാംഗങ്ങളെയും ഈ ആരാധനയിലേക്കും സ്വീകരണത്തിലേക്കും ഹൃദയ പൂർവം സ്വാഗതം ചെയ്യുന്നു .

- Hosanna Service – Saturday, April 1 at 11 AM
- Pesaha – Thursday, April 6 at 7 PM ( Zoom Online)
- Good Friday Service – Friday, April 7 at 2 PM
- Easter Service – Saturday, April 8 at 7 PM
Worship Location:
St. Catherine & St. James Church of Ireland, Donore Avenue, Dublin 8.
കൂടുതൽ വിവരങ്ങൾക്ക്:
☎: 087 2988778 വർഗീസ് കോശി (Church Warden)
☎: 087 9615327 ജോൺ കെ ഉതുപ്പ് (Church Secretary)