ഇന്ന് ഓശാന ഞായർ. തന്റെ കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്കു എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലെമിലേക്കു വന്ന അവനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ എന്നു വിളിക്കുന്നത്.
ക്രെെസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുകയാണ്. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.
തുടർന്നുവരുന്ന പെസഹവ്യാഴം, ദു:ഖവെള്ളി, ദു:ഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രൈസ്തവര്‍ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.
കാനോനിക്കൽ സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ, അപ്പോസ്തലന്മാരുമൊത്തുള്ള യേശുക്രിസ്തുവിന്റെ കാൽ കഴുകലും അവസാനത്തെ അത്താഴവും അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലെ ദിവസമാണ് മൗണ്ടി വ്യാഴാഴ്ച (പെസഹ) അല്ലെങ്കിൽ വിശുദ്ധ വ്യാഴാഴ്ച. വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ്, വിശുദ്ധ ബുധനാഴ്ചയും തുടർന്ന് ദുഃഖവെള്ളിയും. ഈസ്റ്ററിന് മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ.
അയർലണ്ടിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് കുർബാന സെൻ്ററുകളിലും ഈ വർഷം ഓശാന തിരുകർമ്മങ്ങൾ നടക്കും.
Visit: https://syromalabar.ie/

ദൈവാലയത്തിലും പ്രാർത്ഥനാകൂട്ടയ്മയിലുമൊക്കെ നാം നിരന്തരം കേൾക്കാറുള്ള ഒരു വാക്കാണ് ഓശാന. എന്താണ് ഇതിന്റെ അർത്ഥം?
ക്രിസ്ത്യാനികൾ വളരെയധികം പ്രാധാന്യത്തോടെ തങ്ങളുടെ പ്രാർത്ഥനാജീവിതത്തിൽ ഉപയോഗിക്കുന്ന ഈ വാക്ക് യേശു ജീവിച്ചിരുന്ന ഇസ്രായേലിലെ ഭാഷ ആയിരുന്ന ഹീബ്രൂവിൽനിന്ന് കടംകൊണ്ടതാണ്. ഇസ്രായേൾ ജനതയുടെ പ്രാർത്ഥനയുടെ ഭാഗമായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ പ്രാർത്ഥനാഗീതങ്ങളായിരുന്ന സങ്കീർത്തനങ്ങളിൽ ഈ വാക്ക് അനേകം തവണ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽനിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ‘ഹോഷിയാ-ന’ എന്ന ഹീബ്രൂ വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും ‘ഓശാന’ എന്നു തന്നെയാണ്. ‘രക്ഷിക്കണേ’ / ‘സഹായിക്കണേ’ എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല-അർത്ഥം...ഈ ഓശാന ഞായറാഴ്ച യേശുവിനെ മിശിഹായായി നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭയിലും സമൂഹത്തിലുമൊക്കെ സ്വീകരിക്കുവാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ.
എല്ലാവർക്കും നന്മനിറഞ്ഞ ഓശന തിരുന്നാൾ ആശംസകൾ 🌿