വാട്ടർഫോർഡ്: വാട്ടർഫോർഡിലെ ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ആവേശോജ്വലമായ വാട്ടർഫോർഡ് ടൈഗേഴ്‌സ് ഓൾ അയർലണ്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില് വാട്ടർഫോർഡ് വൈകിങ്‌സ് ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ വാട്ടർഫോർഡ് ടൈഗേഴ്‌സ് റണ്ണേഴ്സ് അപ്പായി. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലുമായി.
മിന്നുന്ന പ്രകടനം കാഴ്ചവെച് വൈകിങ്‌സ് പ്ലയെർസ് കാസിം മാന് ഓഫ് ദി മാച്ച് അവാർഡും , സുനിൽ ബെസ്റ്റ് ബൗളർ അവാർഡും കരസ്ഥമാക്കി. വിജയികളായ വാട്ടര്‍ഫോര്‍ഡ് വൈകിങ്സ് ടൈഗേഴ്‌സ് കപ്പിനും 300 യൂറോ കാഷ് അവാർഡിനും അർഹരായി.
ടൂര്ണമെന്റിലുടനീളം വൈകിങ്‌സ് പ്ലെയേഴ്‌സിന് കരുത്തു പകർന്ന എല്ലാ ക്ലബ് അംഗങ്ങൾക്കും സ്നേഹത്തിൽ നിറഞ്ഞ നന്ദി അറിയിച്ചു വൈകിങ്‌സ് കമ്മിറ്റി.
📚READ ALSO:
🔘സീറോ എമിഷൻ വെഹിക്കിൾസ് വാഹനങ്ങൾ വാങ്ങുമ്പോൾ ?