ഡബ്ലിന്‍ : അയർലണ്ടിലെ ഇന്ത്യക്കാരെ ആവേശത്തിലാക്കി ഇതാ ടീം ഇന്ത്യ ഓഗസ്റ്റിൽ അയർലണ്ടിൽ എത്തുന്നു .ടി20 ഐ പരമ്പരയില്‍ പങ്കെടുക്കാനാണ് 2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ ടീം അയർലണ്ട് സന്ദര്‍ശിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓഗസ്റ്റ് മാസത്തില്‍ മൂന്ന് മത്സരങ്ങളിലാണ് കളിക്കുക. ഓഗസ്റ്റ് 18 മുതല്‍ 23 വരെയുള്ള തിയ്യതികള്‍ക്കിടയിലാവും ഈ മാച്ചുകള്‍ ഡബ്ലിനില്‍ നടത്തപ്പെടുക.
ക്രിക്കറ്റ് അയർലൻഡ് ചീഫ് എക്‌സിക്യൂട്ടീവ് വാറൻ ഡ്യൂട്രോം പറഞ്ഞു.
“2023 വേനൽക്കാലം പുരുഷ ക്രിക്കറ്റിന്റെ ഒരു വിരുന്നായിരിക്കും, പക്ഷേ ആരാധകർക്ക് സാധാരണയിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടും. ഇന്ത്യ തുടർച്ചയായി രണ്ടാം വർഷവും അയർലൻഡ് സന്ദർശിക്കുന്നത് സ്ഥിരീകരിക്കാനും ബംഗ്ലാദേശിനെതിരായ ലോകകപ്പ് സൂപ്പർ ലീഗ് പരമ്പര മെയ് ആദ്യം നടക്കുമെന്ന് സ്ഥിരീകരിക്കാനും നമുക്ക് ഇന്ന് കഴിയും. ഈ ഓഗസ്റ്റിൽ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഏഷ്യൻ ജഗ്ഗർനൗട്ടുകൾ മലാഹൈഡിലേക്ക് മടങ്ങുമ്പോൾ ഐറിഷ് ക്രിക്കറ്റ് ആരാധകർക്ക് ലോകത്തെ ഒന്നാം നമ്പർ ടി20 അന്താരാഷ്ട്ര ടീമായ ഇന്ത്യയുടെ കളി ആസ്വദിക്കാനാകും.
കഴിഞ്ഞ വര്‍ഷത്തെപോലെ പോലെ ഇന്ത്യക്കാർക്ക് വീണ്ടും ടീം ഇന്ത്യയുടെ കളികാണാം , ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ആവേശകരമായ രണ്ട് മത്സരങ്ങള്‍ക്ക് ഡബ്ലിനിലെ മാലഹൈഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. ഇപ്രാവശ്യവും മത്സരങ്ങൾ അവിടെ തന്നെ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല