വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രി കാമ്പസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത് ഇപ്പോൾ മേൽക്കൂരയിൽ നിന്ന് പുക ഉയരുന്നു.
എമർജൻസി സർവീസുകൾ ഉൾപ്പടെ സ്ഥിതിഗതികൾ വിലയിരുത്തുന്നു. വെക്‌സ്‌ഫോർഡ് അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സംഭവസ്ഥലത്ത് ഉണ്ട്. ആശുപത്രി പ്രദേശം ഒഴിപ്പിക്കുകയാണ്, ആശുപത്രിയിൽ നിന്ന് മാറിനിൽക്കാൻ ഗാർഡ ആളുകളോട് നിർദ്ദേശിക്കുന്നു.
God hope everyone ok… Wexford General Hospital on fire pic.twitter.com/suvzc3T9qR
— Brid O'Neill (BON Photography) (@NeillBrid) March 1, 2023
വെക്സ്ഫോർഡ് കൗണ്ടി കൗൺസിൽ ട്വീറ്റ് ചെയ്തു:
"വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് എല്ലാവരും ആ പ്രദേശം ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
"അടുത്തായി താമസിക്കുന്ന ഏതൊരാളും, ജനലുകളും വാതിലുകളും അടച്ച് എല്ലാ എയർ വെന്റിലേഷനും ഓഫ് ചെയ്യുക."
എന്നാൽ നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൗണ്ടി കൗൺസിൽ പറയുന്നു. കെട്ടിടത്തിൽ നിന്ന് കാര്യമായ പുക ഉയരുന്നുണ്ടെങ്കിലും പുകയുടെ അളവ് കുറഞ്ഞു തുടങ്ങിയതായി ദൃക്‌സാക്ഷി പറഞ്ഞു.
📚READ ALSO: