ഡബ്ലിൻ: പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ഇല്ലാതെ ഒരാൾ വിമാനത്തിൽ കയറിയതിനെ തുടർന്ന് ഡബ്ലിൻ എയർപോർട്ടിൽ 48 കാരനായ അബ്ദുൾ അഹമ്മദിനെ അറസ്റ്റ് ചെയ്തു.
വിമാനത്തില്‍ സീറ്റില്‍ ഇരിക്കവേയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 ലെ സുരക്ഷാ നടപടികളും, ഗേറ്റിലെ സുരക്ഷാ ജീവനക്കാരെയും മറികടന്ന് ഇയാള്‍ എങ്ങനെ വിമാനത്തില്‍ കയറി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. യു.കെ ന്യൂകാസില്‍ സ്വദേശിയാണ് ഇയാള്‍.
ഡബ്ലിനിൽ നിന്ന് ബർമിംഗ്ഹാമിലേക്കുള്ള എയർ ലിംഗസ് വിമാനത്തിലാണ് ഇയാൾ അനധികൃതമായി കയറിയത്. ഇയാള്‍ക്ക് 700 യൂറോ പിഴ വിധിച്ചിട്ടുണ്ട്. അതിക്രമിച്ച് കയറിയതിനും, ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതുമാണ് ഇയാള്‍ക്കെതിരായ ചാര്‍ജ്ജുകള്‍. ഇന്നലെ രാവിലെയോടെ ഇയാളെ ഡബ്ലിന്‍ സിറ്റി സെന്റര്‍ ക്രിമിനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ഹാജരാക്കുകയായിരുന്നു.
ഇത്രയും വലിയ യാത്രകൾ കൈകാര്യം ചെയ്യുന്ന തലസ്ഥാന എയർപോർട്ടിന് വലിയ നാണക്കേടാണ്. തിങ്കളാഴ്ച രാത്രിയാണ് വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്.