ഗാൽവേ: അയർലണ്ടിലെ പ്രമുഖ ഇന്ന് രാവിലെ മുതൽ AIB ബാങ്കിന്റെ വിവിധ സേവനങ്ങൾ (മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ പർച്ചസ്, കാർഡ് ട്രാൻസാക്ഷനുകൾ, ആപ്പ് ലോഗിൻ) എന്നിവ അയർലണ്ടിൽ തകരാറിലായി . ഇതിനെ തുടർന്ന് എഐബിയുടെ ഉപഭോക്താക്കൾ വലഞ്ഞു
ആപ്പ് ആക്‌സസ് ചെയ്യാനും പണം കൈമാറ്റം ചെയ്യാനും നേരിട്ട് ഡെബിറ്റ് ചെയ്യാനും കഴിയാത്തതിനെ കുറിച്ച് ബാങ്കിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലും ടൗൺ ഡിക്ടറിലും പരാതിപ്പെട്ടു.
Hi Robert, We wish to advise that the AIB Mobile Banking App is currently experiencing intermittent technical issues. We apologise for any inconvenience caused and appreciate your patience while this matter is being addressed. Thanks ^JL
— AIB Customer Support (@AskAIB) January 27, 2023
AIB പറഞ്ഞു: “ഞങ്ങളുടെ മൊബൈൽ ആപ്പിലും ഇന്റർനെറ്റ് ബാങ്കിംഗിലും ചില ഉപഭോക്താക്കൾ നിലവിൽ ഇടയ്‌ക്കിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നു.
"ഈ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, എന്തെങ്കിലും അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു."
സാങ്കേതിക പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും നേരിട്ട ആളുകളോട് ക്ഷമ ചോദിക്കുന്നതാണ് ബാങ്ക് അറിയിച്ചു.