രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്; ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രസിഡണ്ടും പ്രധാനമന്ത്രിയും

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 

ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.  ഇന്ത്യയുടെ വിപുലമായ  റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ന് നടക്കുന്നു . ഇന്ത്യക്കാർക്ക്  ആശംസകൾ നേർന്ന് ഇന്ത്യൻ പ്രസിഡണ്ടും  പ്രധാനമന്ത്രിയും. രാവിലെ ഒൻപതരയ്ക്ക് പരേഡ് ആരംഭിക്കുന്നതിന് മുമ്പ്, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരഹൃദയങ്ങൾക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.




74-ാം റിപ്പബ്ലിക് ദിന പരേഡ് വിജയ് ചൗക്കിൽ നിന്ന് ചെങ്കോട്ടയിലേക്ക്, പരമ്പരാഗത പാതയായ കർത്തവ്യ പാതയിലൂടെ ഇന്ന് 2023 ജനുവരി 26-ന് രാവിലെ 10.30ന്  ആരംഭിച്ചു .  രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുത്തു . ചടങ്ങിന് മുന്നോടിയായി സ്ഥലത്തെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിച്ചു . 4-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ബുധനാഴ്‌ച രാഷ്ട്രപതി ദ്രൗപതി മർമു രാജ്യത്തെ അഭിസംബോധന ചെയ്‌തു. “നമ്മളെല്ലാം ഒന്നാണ്, നാമെല്ലാവരും ഇന്ത്യക്കാരാണ്,” രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പറഞ്ഞു. ഇന്ത്യയിലെ പല മതങ്ങളും ഭാഷകളും പൗരന്മാരെ വിഭജിക്കാതെ എല്ലാവരേയും ഒന്നിപ്പിച്ചതെങ്ങനെയെന്ന കാര്യത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദീർഘമായി സംസാരിച്ചു. 



ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുൾപ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിന്റെ വിവിധ യൂണിറ്റുകളും യുദ്ധവിമാനങ്ങളും തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ പ്രദർശനവും നടന്നു . രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. ഈ വർഷത്തെ പരേഡിൽ മൂന്ന് പരമവീര ചക്രയും മൂന്ന് അശോക് ചക്ര അവാർഡ് ജേതാക്കളും പങ്കെടുഞ്ഞു. 

കർത്തവ്യപഥെന്ന്  രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ സന്നാഹമാണ്  ഒരുക്കിയിരുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. രാവിലെ 6 മണിമുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

കർത്തവ്യപഥിന്റേയും പുതിയ പാർലമെന്റ് മന്ദിരത്തിന്റേയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായി.

സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി . വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു . ജില്ലാതലത്തില്‍ ആഘോഷ പരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കി .

🔘LIVE:  Watch Republic Day Parade 2023,  https://youtu.be/o_97TWc2DZ4

📚READ ALSO:




🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...