"GOD'SON" ക്രിസ്മസ് രാവിനായ് വിശ്വാസികൾ ഏവരും പുണ്യങ്ങൾ പുഷ്പങ്ങൾ ആക്കി ഹൃദയമൊരുക്കിയും, പുൽക്കൂട് പൂമുഖത്തൊരുക്കി ഭവനമൊരുക്കിയും ഒരുങ്ങുന്ന വേളയിൽ മനുഷ്യനായി പിറന്ന ദൈവത്തെ മേഘദൂതരോടൊപ്പം പാടി എതിരേൽക്കാൻ ഇതാ ഒരു മനോഹര ഗാനം റോസ് മേരി ക്രീയേഷൻസ് അയർലണ്ട് (Rose mary Creations, Ireland) നിങ്ങൾക്കായ് ഒരുക്കിയിരിക്കുന്നു.
ഈ ഗാനത്തിൻറെ പ്രൊഡ്യൂസർ നിർമ്മാണരംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ അയർലണ്ട് മലയാളിയും ഗാൽവേ നിവാസിയുമായ ശ്രീ മാത്യൂസ് കരിമ്പന്നൂർ ആണ്.. ഇതിന്റെ ഗാന രചന നിർവഹിച്ചിട്ടുള്ളത് ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ ശ്രീമതി മായാ ജേക്കബും,
സംഗീതം ശ്രീ ജോബിൻ തച്ചിലും, ആലാപനം നിരവധി കവർ സോംഗുകളിലൂടെയും, സ്റ്റേജ് പെർഫോമെൻസിലൂടെയും ജനശ്രദ്ധ നേടിയ അമേരിക്കൻ മലയാളികൂടിയായ ശ്രീ അലക്സാണ്ടർ പാപ്പച്ചനും പശ്ചാത്തല സംഗീതം ശ്രീ അരുൺകുമാരനും ആണ് നിർവഹിച്ചിരിക്കുന്നത്.
പാതിരാവിൽ പള്ളിയിൽ പാടി പ്രാർത്ഥിക്കാൻ പുൽതൊട്ടിലിൽ പിറന്ന ഉണ്ണിയ്ക്കായ് ഒരുക്കിയ ഈ ദിവ്യഗാനം എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് അതീവ സന്തോഷത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു.
ക്രിസ്തീയ ഭക്തിഗാന രംഗത്ത് നിറ സാന്നിധ്യമായി ഉയർന്ന Jobin's Music Notes എന്ന youtube channel മലയാളികളുടെ അഭിമാനമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ശ്രീ കുമാരൻ തമ്പി, എന്നീ ഗാനരചയിതാക്കളുടെയും ,നിരവധി ചലച്ചിത്ര പിന്നണി ഗായകരുടെയും ഗാനങ്ങളാൽ ഇതിനകം മലയാളി മനസ്സുകളിൽ ഇടം നേടിക്കഴിഞ്ഞു. കൂടാതെ Sing and Win Competition, "Great singer Contest" ലൂടെ നിരവധി പുതിയ പ്രതിഭകളെയും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
ALBUM : GOD'S SON SONG : MEGHADOOTHAR PAADI LYRICS : MAYA JACOB MUSIC : JOBIN THACHIL SINGER : ALEXANDER PAPPACHAN PRODUCED BY : MATTHEWS KARIMPANNOOR PROGRAMMED & ARRANGED : ARUN KUMARAN CHORUS: RINCY, MABLE, SIJI SOLO VIOLIN : FRANCIS XAVIER SAXOPHONE : JOSSY ALLAPPY EDITS : AJ FX LAB - THODUPUZHA STUDIOS : AUDIOGENE KOCHI , DIGISTAR MEDIA - POONITHURA RECORDING ENGINEERS : SANJAY ARAKKAL, SANTHOSH ERAVANKARA, SCARIA JACOB - USA POSTER: ASTRA KOCHI
വിൺതാരങ്ങളുടെ അകമ്പടിയോടെ, പുണ്യം നിറഞ്ഞ പൂജ്യരാജാക്കന്മാർക്കൊപ്പം നമുക്കായി ഭൂജാതനായ രാജാധി രാജനെ വരവേൽക്കാൻ നമുക്കും ഒരുങ്ങാം. എല്ലാവർക്കും റോസ് മേരി ക്രീയേഷൻസ് അയർലണ്ട് ക്രിസ്മസ് ആശംസകളും നേരുന്നു.
Watch ALBUM : GOD'S SON : https://youtu.be/N_4nSWiG9l4
📚READ ALSO: