ഡബ്ലിൻ: "Raise the Roof Rally" ക്കായി ഡബ്ലിൻ തെരുവിൽ വൻ ജനക്കൂട്ടം. പാർനെൽ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച റാലി ഇന്ന് ഡബ്ലിനിൽ നടന്നു. രാജ്യത്തെ പാർപ്പിട പ്രതിസന്ധി ഉയർത്തിക്കാട്ടി ഡബ്ലിനിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു, ഭവനക്ഷാമം പരിഹരിക്കാൻ ഗവൺമെന്റിന്റെ അടിയന്തര നടപടിയെടുക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.
ട്രേഡ് യൂണിയനുകൾ, അഡ്വക്കസി ഗ്രൂപ്പുകൾ, ഹോംലെസ്‌നെസ് ഏജൻസികൾ, വിദ്യാർത്ഥി യൂണിയനുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന പ്രചാരണ ഗ്രൂപ്പായ റൈസ് ദ റൂഫ് ആണ് റാലി സംഘടിപ്പിച്ചത്. എല്ലാ പ്രായത്തിലുമുള്ള ആയിരക്കണക്കിന് ആളുകളെ കൊണ്ട് മെറിയോൺ സ്ക്വയർ സൗത്ത് നിറഞ്ഞു. പെൻഷൻകാരും പ്രായമായ ദമ്പതികളും വിദ്യാർത്ഥികളും യുവകുടുംബങ്ങളും ചേർന്ന് നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
Protest and concert calling for action on housing crisis taking place in Dublin
— Mick Caul (@caulmick) November 26, 2022
Organised by #RaiseTheRoof, which is made up of trade unions, housing and homelessness services, political parties and women’s groups.#HousingCrisis
https://t.co/AmvEsQGzSA pic.twitter.com/hdHRvGUcof
ഗവൺമെന്റ് കെട്ടിടങ്ങൾക്ക് സമീപം സ്ഥാപിച്ച,വേദിയിൽ യൂണിയനുകളിൽ നിന്നും പ്രചാരണ ഗ്രൂപ്പുകളിൽ നിന്നുമുള്ള നിരവധി പ്രഭാഷകർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. സിൻ ഫെയിൻ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ലേബർ, സോഷ്യൽ ഡെമോക്രാറ്റുകൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പങ്കെടുത്തു. ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷെഗ്ദ, ഫോക്കസ് അയർലണ്ടിൽ നിന്നുള്ള ലൂയിസ് ബെയ്‌ലിസ്, ഭവന വിദഗ്ധൻ ഡോ. റോറി ഹെർൺ, അഭയാർഥികളുടെ ഗ്രൂപ്പുകളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വിദേശ നിക്ഷേപത്തിലും ഫണ്ടുകളിലും അവരുടെ മടുപ്പും ദേഷ്യവും പ്രകടിപ്പിച്ചു. ഈ പ്രതിസന്ധി വീടില്ലാത്തവരല്ല ഉണ്ടാക്കുന്നത്. വർഷാവർഷം വാടക മരവിപ്പിക്കാൻ വിസമ്മതിക്കുകയും സാമൂഹിക ഭവനങ്ങൾ നിർമ്മിക്കാൻ വിസമ്മതിക്കുകയും അവഗണനയും ഒഴിവുകളും പരിഹരിക്കാൻ വിസമ്മതിക്കുകയും ആവശ്യമായ പണം അതിൽ നിക്ഷേപിക്കാൻ വിസമ്മതിക്കുകയും ചെയ്ത സർക്കാർ നയമാണ് ഈ ഭവന പ്രതിസന്ധിക്ക് കാരണമായത്. ഇത് മാറ്റത്തിനുള്ള സമയമാണ്, അത് ഇന്ന് ആരംഭിക്കുന്നു. പ്രതിഷേധക്കാർ അറിയിച്ചു.
സർക്കാരിന്റെ ഭവന നയങ്ങൾ പ്രവർത്തിക്കുന്നില്ല. സർക്കാരിന് പാർപ്പിട ലക്ഷ്യങ്ങൾ നഷ്ടപ്പെടുകയാണെന്നും അതാണ് ജനങ്ങളെ പ്രതിഷേധത്തിനായി തെരുവിലിറക്കുന്നതെന്നും സിൻഫിൻ പറയുന്നു.
ഗവൺമെന്റിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ മാസം അയർലണ്ടിൽ ഭവനരഹിതരായവരുടെ എണ്ണം സെപ്റ്റംബറിൽ ഭവനരഹിതരായ 10,975 പേരിൽ നിന്ന് 11,397 ആയി ഉയർന്നുവന്നു കണക്കുകൾ കാണിക്കുന്നു. ഇതിൽ 3,480 കുട്ടികളും 1,601 കുടുംബങ്ങളും ഉൾപ്പെടുന്നു. പാർപ്പിട വകുപ്പിന്റെ കണക്കുകൾ റെക്കോർഡ് ഉയരത്തിൽ വർധിക്കുന്ന തുടർച്ചയായ നാലാം മാസമാണിത്.Big crowds on the street for Raise the Roof rally in Dublin #RaiseTheRoof @MaryLouMcDonald @EOBroin pic.twitter.com/ObKzwF01HN
— Sinn Féin (@sinnfeinireland) November 26, 2022
Protesters gathering here in Parnell square in Dublin preparing to march through the city to demand Government action on housing pic.twitter.com/JpELsuFSKw
— Joan O'Sullivan (@JoanStories) November 26, 2022
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഭവനരഹിതരായ 8,830 പേരിൽ നിന്ന് 12 മാസത്തിനുള്ളിൽ ഭവനരഹിതരുടെ എണ്ണത്തിൽ 29% വർധനവുണ്ടായതായി ഹൗസിംഗ് ചാരിറ്റി ഫോക്കസ് അയർലൻഡ് പറയുന്നു.