യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | NEWS | ADVERTISE
*POST YOUR QUIRES DIRECTLY TO THE GROUP
കിൽഡയർ: അയർലണ്ടിലെ ട്രിനിറ്റി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് നഴ്സിങ് ആന്റ് മിഡ‍്‍വൈഫറിയുടെ പ്രെസെപ്റ്റർ ഷിപ്പ് അവാര്‍ഡ് ഇപ്പോൾ നാസ് ജനറൽ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന അയര്‍ലന്‍ഡ് മലയാളിയായ ബില്‍ഷ ബേബിയ്ക്ക് ലഭിച്ചു.
ഡൽഹിയിലെ RAK നഴ്സിംഗ് കോളജിൽ നിന്നുമാണ് ബിൽഷ നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. ശേഷം മാംഗ്ലൂരിലെ യേനപ്പോയ മെഡിക്കൽ കോളേജിലും, നോയിഡയിലെ ഫോർട്ടിസിയും സേവനമനുഷ്ഠിച്ച ശേഷമാണ് അയർലണ്ടിൽ എത്തിയത്. രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്‌സിംഗ് (RAKCON) 1946-ൽ സ്ഥാപിതമായി, ഇത് ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും നഴ്‌സിംഗ് വിദ്യാഭ്യാസത്തിനുള്ള ഒരു പയനിയർ സ്ഥാപനമാണ്.
അയർലണ്ടിലെ വിവിധ നഴ്‌സിംഗ് ഹോമുകളിലും ഹോസ്പിറ്റലുകളിലും സേവനമനുഷ്ടിച്ചിട്ടുള്ള ബിൽഷയ്ക്കും കുടുംബത്തിനും ഇത് അഭിമാന മുഹൂർത്തം. എല്ലാ മേഖലകളിലും മികവ് പുലർത്തി എത്തുമ്പോൾ അയർലണ്ട് മലയാളികൾക്കും ബിൽഷ അഭിമാനം നൽകുന്നു. പ്രയത്നവും സ്ഥിരോത്സാഹവും ഒരുമിപ്പിച്ചാൽ ഉന്നത വിജയങ്ങളിൽ മലയാളികൾ ഉൾപ്പടെ ഉള്ളവർക്ക് എത്തിച്ചേരാം എന്ന് ബിൽഷ പറയുന്നു.
കേരളത്തിൽ നിന്ന് കുടിയേറി അയർലണ്ടിൽ ആരോഗ്യ മേഖലയിൽ നഴ്‌സായി ജോലി ചെയ്യുന്ന സാനു സെബാസ്റ്റ്യനാണ് ബിൽഷയുടെ ഭർത്താവ്. റിയ സാനു, മില സാനു, ഇസ സാനു എന്നിവരാണ് മക്കൾ. വർഷങ്ങളായി അയർലണ്ടിൽ സ്ഥിരതാമസക്കാരാണ് ബിൽഷയും കുടുംബവും.
കടലിനക്കരെയും മലയാളി നഴ്സുമാരുടെ പെരുമ നിലനിർത്താൻ സഹായിക്കുന്ന ബിൽഷയെപ്പോലുള്ളവർ എന്നും മലയാളി നഴ്സിംഗ് സമൂഹത്തിന്റെ അഭിമാനമാണ് എന്നത് പറയാതിരിക്കാൻ കഴിയില്ല.