ബ്രേ: പുതുവർഷത്തെ വരവേൽക്കാൻ ബ്രേയിൽ ഇന്ത്യൻ സമൂഹം ഒരുങ്ങുന്നു. ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ജനുവരി 7 ന് ശനിയാഴ്ച ഒത്തുചേരുന്നു.
വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേൽക്കാൻ ജസ്റ്റിൻ ചാക്കോയുടെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. "സംവത്സര-2023" എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ കാർമിക്കിന്റെ സംഗീത നിശയും ഇക്കുറി ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം പുതുവർഷം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ് .
പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . ഏവർക്കും ഹൃദയം നിറഞ്ഞ നന്മയുടെ പുതുവർഷം നേരുന്നു.
☎: 0873124724 Bijo Varghese
☎: 0872671587 Jestine chacko
☎: 0851511414 Abhilash Roosevelt
☎: 0876288906 Kissan Thomas
☎: 0870681032 Vinod Jose
☎: 0871202784 Prince wicklow
☎: 0892018348 Lukose George
VENUE LOCATION:
Woodbrook College, (Function at college auditorium)
Bray, A98AW64