ഗോൽവേ: സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഗാൾവേയുടെ ആഭിമുഖ്യത്തിൽ ഇടവക ദിനാചരണവും വാർഷികാഘോഷവും നടത്തി. 2022 ഒക്ടോബർ 2 ഉച്ചകഴിഞ്ഞ് 2:30 ആരംഭിച്ച ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയോടെയായിരുന്നു ഇടവകദിനത്തിന് തുടക്കം. Fr. Roy Vattakkatu (Director, Department of catechism, SMC Dublin) വി. കുർബ്ബാനക്ക് മുഖ്യ കാർമികനായിരുന്നു. തുടർന്ന് നടന്ന ലദിഞ്ഞിനും ആഘോഷപൂർവ്വമായ പ്രദിക്ഷിണത്തിനും Fr. Sunny Jacob SJ, Galway നേതൃത്വം വഹിച്ചു.
വൈകിട്ട് നാലുമണിക്ക് Mervue Community Centre ൽ നടന്ന വാർഷിക പൊതുയോഗം Fr. Martin Glynn ( Parish Priest Holy Family Church, Mervue) ഉത്‌ഘാടനം ചെയ്തു.
Catechism HM, Mrs. Gracy Josi യുടെ നേതൃത്വത്തിലുള്ള (20) Catechism ടീച്ചേർസ്നെ അവരുടെ സേവനത്തിനു Fr. Roy വേദിയിയിൽ വെച്ച് ആദരിച്ചു. 12 ക്ലാസുകൾ മതപഠനം പൂർത്തീകരിച്ച യുവജനങ്ങളെയും Living cert പഠനം വിജയകരമായി പൂർത്തീകരിച്ചവരെയും വേദിയിൽ വച്ചു Fr.Sunny SJ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു. ജനസാന്നിധ്യം കൊണ്ട് ശ്രേദ്ദേയമായ വാർഷിക ആഘോഷത്തിൽ വിവിധ പ്രാർത്ഥന കൂട്ടായ്മകളിൽ നിന്നുള്ള വിശ്വാസികളുടെ കലാപരിപാടികൾ വേറിട്ട അനുഭവമായി. വേദപഠനത്തിന് കുട്ടികൾക്കുള്ള സമ്മാനങ്ങളും കുടുംബസംഗമത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അതിനുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
Fr. Jose Bharanikulangara യുടെ നേതൃതത്തിലുള്ള ആഘോഷക്കമ്മിറ്റിയുടെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്രയും ജനപങ്കാളിത്തത്തോടെയുള്ള ഇടവകദിനാചരണം സാധ്യമാക്കിയത്. പാരിഷ് കൗൺസിലും കുടുംബസംഗമത്തിനും ഇടവകദിനത്തിനുമായി പ്രേത്യേക കമ്മറ്റിയും ഒരുമിച്ചാണ് ഇടവകദിനാഘോഷം മനോഹരമാക്കിയത്.
പൊതുയോഗത്തിൽ സെക്രട്ടറി ആൻമേരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റിമാരായ ഷൈജി ജോൺസൻ സ്വാഗതവും ജിയോ iഅഥിതികൾക്കും ഇടവക ജനങ്ങളുടെ നിർലോഭമായ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി.
വാർത്ത അയച്ചത്: PRO, Wilson Thomas, SMCC Galway.