അയർലണ്ട്: ഒരു മലയാളി കൂടി നേട്ടത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുന്നു. പ്രിയപ്പെട്ട മിട്ടു ആൻ ബോർഡ് അംഗമായി മത്സരിക്കുകയാണ് നമ്മുടെ എല്ലാവരുടെയും സഹകരണത്തോടെ മിട്ടുവിനെ നമുക്ക് വിജയിപ്പിക്കാം.
2022 സെപ്റ്റംബറിൽ നടക്കുന്ന എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി വയോജനപരിപാലന (care of older person) വിഭാഗത്തിലേക്ക് സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗമായ മിട്ടു ഫാബിൻ ആലുങ്കൽ (മിട്ടു ഷിബു) മത്സരിക്കുന്നു
എച് എസ് സിയുടെ കീഴിലുള്ള മീത്ത് കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റ്, ഡബ്ലിനിലെ ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ് മിട്ടു ഫാബിൻ. ഓഗസ്റ്റ് ഒൻപതാം തിയ്യതിയോ അതിനു മുൻപോ എൻ എം ബി ഐ പിൻ നമ്പർ/റെജിസ്ട്രേഷൻ ലഭിച്ച എല്ലാ നഴ്‌സുമാർക്കും സെപ്റ്റംബർ 13 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ആയി വോട്ട് ചെയ്യാൻ സാധിക്കും.
അയർലണ്ടിലെ മലയാളി നഴ്‌സ് സുഹൃത്തുക്കൾ എല്ലാവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ കൈകോർത്തു നിൽക്കാം.
വാർത്ത : മലയാളം, കേരള കൾച്ചറൽ അസോസിയേഷൻ ,അയർലണ്ട്