യുകെ: വടക്കൻ അയർലണ്ടിലെ ലണ്ടന്‍ഡെറിയിലെ തടാകത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥികളായ ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവരുടെ പ്രാത്ഥനചടങ്ങുകളിൽ ഇന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഡെറിയിലെ ഗിൽഡ്ഹാളിൽ ദുരന്തസ്ഥലത്ത് പൂക്കൾ അർപ്പിക്കുവാനുള്ള അവസരവും അനുശോചന പുസ്തകം ഏർപ്പെടുത്തുകയും ചെയ്‌തു. രണ്ട് ആൺകുട്ടികളും നഗരത്തിലെ ഇന്ത്യൻ കേരള കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരായിരുന്നു, കഴിഞ്ഞയാഴ്ച ജിസിഎസ്ഇ ഫലങ്ങൾ ലഭിച്ച ശേഷം സെന്റ് കൊളംബ്സ് കോളേജിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ലണ്ടനഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു - വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, ജോഷിയുടെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം ലോഫ് എനാഗിൽ നീന്തുന്നതിനിടെയാണ് മുങ്ങിമരിച്ചത് . രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ന് വൈകുന്നേരം സ്ട്രാത്ത്ഫോയിലിലെ സെന്റ് ഒലിവർ പ്ലങ്കറ്റ് പള്ളിക്ക് പുറത്ത് സന്നിഹിതരായവർ റൂവൻ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും സ്മരണയ്ക്കായി മെഴുകുതിരികൾ അർപ്പിച്ചു പ്രാത്ഥിച്ചു.
നിരവധി പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ പ്രാർത്ഥനകൾ അർപ്പിച്ചു എസ്ഡിഎൽപി എംഎൽഎ മാർക്ക് ദുർക്കൻ പറഞ്ഞു, നമ്മുടെ സമൂഹത്തിൽ "വർണ്ണിക്കാൻ കഴിയാത്ത ദുരന്തം" ബാധിച്ചു. ദു:ഖിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ സമൂഹത്തോട് അഭ്യർത്ഥിച്ചു. "എനിക്ക് പിതാവിനെ അറിയാമായിരുന്നു. ഞങ്ങൾ എല്ലാവരും ഈ സമൂഹത്തിൽ ഒരുമിച്ച് നിൽക്കുന്നു."
ലോഫിന് ചുറ്റുമുള്ള സുരക്ഷാ നടപടികൾ മെച്ചപ്പെടുത്താൻ ആഹ്വാനമുണ്ട്. ജലത്തിന്റെ ആഴം എത്രയാണെന്നതിനെ കുറിച്ച് കൂടുതൽ മുന്നറിയിപ്പുകൾ നൽകേണ്ടതുണ്ടെന്നും നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്തുചെയ്യണമെന്നതിനുള്ള മാർഗ്ഗനിർദ്ദേശവും പ്രദേശത്തിന് ചുറ്റുമുള്ള ലൈഫ് റിംഗുകളുടെ മികച്ച ലഭ്യതയും ഉണ്ടായിരിക്കണമെന്ന് ഫോയിൽ സെർച്ച് ആൻഡ് റെസ്ക്യൂ അറിയിച്ചു.
എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പിഎസ്എൻഐ അന്വേഷണം നടത്തിവരികയാണെങ്കിലും ദാരുണമായ മുങ്ങിമരണ സംഭവമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ |
നാളെ വെള്ളിയാഴ്ച്ച ആർഡ്‌മോറിലെ സെന്റ് മേരീസ് പള്ളിയിൽ സംയുക്ത സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ആൺകുട്ടികളുടെ സംസ്‌കാരം നടക്കും.
Funeral Service Of Joseph SebastianFriday | 02nd September 2022 | @09:00 AMChurch Service31 Blackthorn Manor, Londonderry, BT 47 5SBat Mary's Church, 49 Ardmore Road, Derry, BT47 3QP || INDIAN TIME 01:30 PM, UK TIME 9:00AM