ലിമെറിക്ക് : ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 10 ന് ഓണഘോഷത്തിന്റെ ഭാഗമായി “ഓണനിലാവ് 2022” ക്യാസിൽമേഹൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് കെങ്കേമമായി കൊണ്ടാടി.
പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയ ബഹുമാന്യനായ TD ശ്രീ. ടോം റിഡ്ഡിലും, ആത്മീയ സാന്നിധ്യമായി അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞ പ്രിയങ്കരനായ റോബിൻ അച്ചനും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് പ്രാരംഭം കുറിച്ചത്.
തദവസരത്തിൽ ന്യൂകാസിൽവെസ്റ്റ് കമ്മ്യൂണിറ്റിയോടുള്ള സ്നേഹസൂചകമായി NCW ക്രിക്കറ്റ് ക്‌ളബ്ബിന് 1000 യൂറോ സ്പോൺസർ ചെയ്ത ക്ലബ് ചെയർ പേഴ്സൺ കൂടിയായ ശ്രീ ടോം റിഡ്ഡിലിന് അസോസിയേഷന്‍ നന്ദി അറിയിച്ചു.