യുകെ: വടക്കൻ അയർലണ്ടിലെ ലണ്ടന്‍ഡെറിയിലെ തടാകത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മരണത്തിലും വേര്‍പിരിയാത്ത സുഹൃത്തുക്കളായി ജോസഫും റോഷനും മക്കളെ നഷ്ടമായ മാതാപിതാക്കളെയോര്‍ത്ത് ഉറങ്ങാതെ ഡെറി, ബെല്‍ഫാസ്റ്റ് നിവാസികൾ. ലണ്ടൻ ഡെറിയിലെ മിക്ക മലയാളി കുടുംബങ്ങളും അപകടം നടന്ന സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ പരിധിയിലാണ് താമസിക്കുന്നത്.
![]() |
ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ |
ലണ്ടനഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു - വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, ജോഷിയുടെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, അപകടം എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേ ഉള്ളൂ.
“മുഴുവനും സ്ഥിതിഗതികൾ തീർത്തും അവ്യക്തമാണ് - ഈ യുവാക്കൾ അടുത്ത ആഴ്ച സ്കൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് വേനൽക്കാലത്തിന്റെ അവസാന നാളുകൾ ആസ്വദിക്കുകയായിരുന്നു.
"അവർ ഒരു സാഹസികതയ്‌ക്കായി പുറപ്പെട്ടതായിരുന്നു, ഇത് സംഭവിച്ചു."
നഗരത്തിൽ സുസ്ഥിരമായ ഒരു കേരള സമൂഹമുണ്ട്, പ്രധാനമായും സംഭവം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മൈൽ അകലെയുള്ള വാട്ടർസൈഡ് ഏരിയയിലാണ്. ഇന്ത്യയുടെ കേരള സംസ്ഥാനത്തുനിന്നുള്ളവരാണ് ഇവർ. ഈസ്റ്റ് ഡെറി എംപി ഗ്രിഗറി കാംബെൽ ദുരന്തം നടന്ന സ്ഥലത്തെ ശാന്തമായ സ്ഥലമായി വിവരിച്ചു.
“ഇതൊരു നല്ല ദിവസമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു, ഒരു കൂട്ടം ആളുകൾ വെള്ളത്തിലിറങ്ങാൻ തീരുമാനിച്ചു, അത് ദുരന്തത്തിൽ അവസാനിച്ചു,” അദ്ദേഹം പറഞ്ഞു. മീൻപിടുത്തത്തിന് പേരുകേട്ട ലഫ് എനാഗ്, സിറ്റി ഓഫ് ഡെറി റഗ്ബി ക്ലബ്ബിന് സമീപമുള്ള മെയ്ഡൗണിലെ ജഡ്ജസ് റോഡിനും ടെമ്പിൾ റോഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ജോടി തടാകങ്ങളാണ്. ടെംപിൾടൗൺ ഐലൻഡ് എന്നും അറിയപ്പെടുന്ന ഗ്രീൻ ഐലൻഡിലേക്ക് കടൽനടന്ന് എത്തിച്ചേരാനാകുമെന്ന് പറയപ്പെടുന്നു.
ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് ഇറങ്ങിയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാന്‍ അപകടത്തില്‍ പെടുകയും രക്ഷിക്കുവാന്‍ ശ്രമിച്ച ജോസഫും അതേ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.
Ongoing serious incident at Enagh Lough, Temple Road area. My thoughts and prayers are with all involved at this time. https://t.co/vpMFWP1Akp
— Gary Middleton MLA (@Gary_Middleton) August 29, 2022
അപകടം സംഭവിച്ചയുടന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയും ആയിരുന്നു. പിന്നീട് ആണ് ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തത്. സംഭവ സ്തലത്തു വച്ചു തന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ അല്‍റ്റ്‌നാഗെല്‍വിന്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും നിരവധി പേര്‍ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിരുന്നു.
എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. കണ്ണൂര്‍ സ്വദേശി ജോഷിയുടെ പുത്രനാണ് അന്തരിച്ച റോഷന്‍. അതേസമയം, അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഇരു കുടുംബങ്ങളും തകര്‍ന്നിരിക്കുകയാണ്. കുട്ടികളുടെ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കളും സഹൃത്തുക്കളും. അതിനേക്കാള്‍ വേദനയിലാണ് ദുരന്തം ഉറ്റകൂട്ടുകാരുടെ മരണം കണ്‍മുന്നില്‍ കണ്ട സുഹൃത്തുക്കള്‍. മരിച്ച കുട്ടികളടക്കം എട്ടു പേരാണ് സൈക്ലിംഗിന് ഇറങ്ങിയത്. ഫുട്ബോള്‍ കളിക്കാനും സൈക്ലിംഗിനും എല്ലാം ഒരുമിച്ചിറങ്ങുന്ന ഇവര്‍ തങ്ങളില്‍ രണ്ടു പേര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും.
അപകടം സംഭവിച്ചതിനെ തുടര്‍ന്ന സംഭവം നടന്ന പ്രദേശം പൊലീസ് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ഓണ്‍ലൈന്‍ മീഡിയകളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് എംഎല്‍എ സിയാറ ഫെര്‍ഗൂസണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി സര്‍വ്വീസില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും വരെ കാത്തിരിക്കുവാനാണ് ഫെര്‍ഗൂസണ്‍ പറഞ്ഞിരിക്കുന്നത്.