ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ (Shinzo Abe) കൊല്ലപ്പെട്ടു. 67 വയസായിരുന്നു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് മരണം.
ദുഃഖവും ഞെട്ടലും': ആബെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാള്‍- മോദി,നാളെ ദേശീയദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ (Shinzo Abe) വിയോഗത്തിലൂടെ ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ആബേയുടെ വിയോഗത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നാളെ ആദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദുഃഖാചരണം നടത്തുമെന്നും പറഞ്ഞു.
മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമാണ് ഷിന്‍സോ ആബേ. ഇന്ത്യാ- ജപ്പാന്‍ ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ആബേ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മോദി പറഞ്ഞു.
I am shocked and saddened beyond words at the tragic demise of one of my dearest friends, Shinzo Abe. He was a towering global statesman, an outstanding leader, and a remarkable administrator. He dedicated his life to make Japan and the world a better place.
— Narendra Modi (@narendramodi) July 8, 2022
ഈയിടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിഞ്ഞു. പലവിഷയങ്ങളും ചര്‍ച്ച ചെയ്യാനും തനിക്ക് അവസരം ലഭിച്ചു. അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയിയിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഷിന്‍സെയുടെ കുടുംബത്തിന്റെയും ജപ്പാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
During my recent visit to Japan, I had the opportunity to meet Mr. Abe again and discuss many issues. He was witty and insightful as always. Little did I know that this would be our last meeting. My heartfelt condolences to his family and the Japanese people.
— Narendra Modi (@narendramodi) July 8, 2022
പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് അക്രമിയുടെ വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
🔘FEMALE | ACCOMMODATION NEEDED URGENTLY |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |