അയര്‍ലന്‍ഡിലെ ഗാര്‍ഹിക വൈദ്യുതി-ഗ്യാസ് ബില്ലുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇലക്ട്രിക് അയര്‍ലന്‍ഡ്. ബില്ലിലെ വര്‍ദ്ധനവ് ആഗസ്ത് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതേ വര്‍ദ്ധനവ് സ്റ്റാന്റിങ് ചാര്‍ജിലും ബാധകമാവും.
റെസിഡന്‍ഷ്യല്‍ ഗ്യാസ് ബില്ലുകളിലെ യൂണിറ്റ് പ്രൈസില്‍ 29.2 ശതമാനത്തിന്റെയും, റെസിഡന്‍ഷ്യല്‍ വൈദ്യുതി ബില്ലുകളില്‍ യൂണിറ്റ് പ്രൈസില്‍ 10.9 ശതമാനത്തിന്റെയും വര്‍ദ്ധനവാണുണ്ടാവുക.
ഈ വർദ്ധനവ് ശരാശരി വൈദ്യുതി ബില്ലിൽ പ്രതിമാസം ശരാശരി 13.71 യൂറോയ്ക്കും ശരാശരി ഗ്യാസ് ബില്ലിൽ 25.96 യൂറോയ്ക്കും തുല്യമാണ്.ഓഗസ്റ്റ് 1 മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ESB യുടെ വിതരണ വിഭാഗമായ ഇലക്ട്രിക് അയർലൻഡ് അറിയിച്ചു.
പുതിയ നിരക്ക് പ്രകാരം അടുത്തമാസം മുതല്‍ ഇലക്ട്രിക് അയര്‍ലന്‍ഡ് വൈദ്യുതി ബില്ലുകളില്‍ ശരാശരി 13.71 യൂറോയുടെ വര്‍ദ്ധനവാണ് ഓരോ ബില്ലിലും പ്രതീക്ഷിക്കപ്പെടുന്നത്. ഈ നിരക്ക് പ്രകാരം ഓരോ ഉപഭോക്താവിനും പ്രതിവര്‍ഷം 165.55 യൂറോയുടെ അധിക ചിലവ് വരും. ഗ്യാസ് വില 29.2 ശതമാനം ഉയരുന്നതോടെ ഓരോ ബില്ലിലും 25.65 യൂറോ വര്‍ദ്ധനവുണ്ടാവും. പ്രതിവര്‍ഷം 311.54 യൂറോ ആണ് അധിക ചിലവ് വരിക.
നേരത്തെ മാർച്ചിൽ വൈദ്യുതി ബില്ലിൽ 23.4 ശതമാനവും ഗ്യാസ് ബില്ലിൽ 24.8 ശതമാനവും വർധിപ്പിച്ചിരുന്നു. വൈദ്യുതി ഉപഭോക്താക്കൾക്ക് അവരുടെ ബില്ലുകളിൽ 200 യൂറോ ക്രെഡിറ്റ് നൽകുന്നതിനുള്ള സർക്കാർ നടപടികൾ മാർച്ചിൽ പൂർത്തിയാക്കിയിരുന്നു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland