ടോക്കിയോ∙ മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് വെടിയേറ്റത്. പിന്നില്‍ നിന്നു വെടിയേറ്റ ആബെയുടെ നില അതീവഗുരുതരമായി തുടരുന്നു. നെഞ്ചിലാണ് വെടിയേറ്റത്.
2 തവണ വെടിയേറ്റതായി സൂചന. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷിയായ യുവതിയും പ്രതികരിച്ചു.
അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്കു മാറ്റി. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
More: Photos show former Prime Minister Shinzo Abe wounded after apparent shooting, authorities detaining possible suspect. https://t.co/vAXMaZ0YCR pic.twitter.com/rNQNXyEM9r
— Bulletin (@bulletinletters) July 8, 2022
പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. നാല്‍പ്പത്തിരണ്ടുകാരനായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു പൊലീസ് കേസെടുത്തു.
പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ്സ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ഇയാളില്‍ നിന്നു തോക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ അനാരോഗ്യം മൂലം 2020ലാണ് സ്ഥാനമൊഴിഞ്ഞത്.
Second video shows the attempted assassination of former Japanese Prime Minister Shinzo Abe
— BNO News (@BNONews) July 8, 2022
NOTE: Video not graphic, but viewer discretion is advised pic.twitter.com/BZNGHP78ds
🔘FEMALE | ACCOMMODATION NEEDED URGENTLY |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |