ഡബ്ലിന്‍ ∙ പ്രവാസ ജീവിതത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സിറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ‘ഫമീലിയ കുടുംബ സംഗമം 2022’ ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. 2022 ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ കോർക്കാ പാർക്കിൽ നടത്തുന്ന കുടുംബസംഗമത്തിന് താല കുർബാന സെന്റർ ആതിഥ്യമരുളും.
വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. ആവേശമുണർത്തുന്ന വടംവലി മത്സരം, പാചകമത്സരം, ഫുഡ്ബോൾ മത്സരങ്ങൾ, സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, മ്യൂസിക് ബാൻഡ്, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും.
അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഡബ്ലിന്‍ സീറോ മലബാര്‍ സോണല്‍ കമ്മറ്റിയുടേയും, കുര്‍ബാന സെന്ററുകളിലെ സെക്രട്ടറിമാരുടേയും, താല കുര്‍ബാനസെന്റര്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. സഭാ0ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland