യുകെ: പടിഞ്ഞാറൻ ലണ്ടനിലെ ചെൽസി ബ്രിഡ്ജ് റോഡിൽ അരങ്ങേറിയത് മാനസിക നിലതെറ്റിയ ആളുടെ പരാക്രമം എന്ന് അയൽക്കാരും ദൃക്‌സാക്ഷിയും.
മുസ്ലിം മത വാക്യങ്ങൾ എന്ന് ഉച്ചത്തില്‍ വിളിച്ച് കയ്യിൽ ഒരു മെറ്റൽ കഷണവുമായി ഒരു യുവാവ് ബഹളം വയ്ക്കുന്നതറിഞ്ഞു യുകെയിലെ പോലീസ് എത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടു. കൂട്ടാക്കാതെ അഴിഞ്ഞാടിയ യുവാവിനെ പോലീസ് ടേസര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചു. ഇയാൾ വെടിയേറ്റ് എടുത്തു ചാടിയത് താഴെ നദിയിലേക്ക്.
ആയുധമേന്തി കൊലവിളിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് ജൂൺ 4 ശനിയാഴ്ച 09:03 മണിക്ക് സംഭവ സ്ഥലത്തെത്തിയത്. വെടിയേറ്റ് നദിയിലേക്ക് ചാടിയ ഇയാൾ തെംസ് നദിയിലെ ഒഴുക്കില്‍ അയാള്‍ കുറച്ചു ദൂരം ഒഴുകിപ്പോയെങ്കിലും റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ (RNLI) ആളെ പിടിച്ചു കയറ്റി. തെംസ് നദിയിൽ നിന്ന് പോലീസ് പിടികൂടിയതിന് ശേഷം 40 വയസ്സ് തോന്നിച്ച ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
ലണ്ടനിലെ പിംലികോ നിവാസിയായ ഇയാള്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇയാളുടെ അയല്‍വാസികള്‍ പറഞ്ഞത്. കീഴടക്കാന്‍ തയ്യാറാകാതെ നിന്ന അയാളെ കീഴടക്കി കസ്റ്റഡിയില്‍ എടുക്കുന്നതിനായിരുന്നു ടേസര്‍ പ്രയോഗിച്ചത്. എന്നാല്‍, അയാള്‍ നദിയില്‍ ചാടിയതോടെ പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. പിന്നീട് ഇയാളുടെ ഫ്‌ളാറ്റില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇടക്കിടെ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുമെങ്കിലും അയാള്‍ വളരെ നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നത്.
പാലത്തിന്റെ മുകളില്‍ കയറിനിന്ന് ഉച്ചത്തില്‍ ഒരു ലോഹ കക്ഷണവുമായി അള്ളാഹു അക്ബർ വിളിക്കുക യായിരുന്നു വെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. എന്നാൽ കൈയ്യിലുള്ള സ്‌ക്രൂ ഡ്രവര്‍ ചുഴറ്റുകയായിരുന്നു ഇയാള്‍ എന്നാണ് ഒരു ദൃക്‌സാക്ഷി പറഞ്ഞത്. കീഴടങ്ങാന്‍ തയ്യാറാകാത്തതിനാൽ വെടിവച്ചു വെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഏതായാലും ഈ സംഭവത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയൊ ദൃശ്യങ്ങള്‍ കൈവശം ഉള്ളവര്‍ പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland