തിരുവനന്തപുരം: വിദേശ ജോലിക്ക് ഇനി പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല 'പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്' എന്നതിനു പകരം 'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന സർട്ടിഫിക്കറ്റാകും ഇനി ലഭിക്കുക. വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് ഇനി മുതൽ സംസ്ഥാന പൊലീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശമെന്ന ഹെെക്കോടതി വിധിയെ തുടർന്നാണ് തീരുമാനം.
റീജിയണൽ പാസ്‌പോർട്ട് ഓഫീസർമാർക്ക് PCC സർട്ടിഫിക്കറ്റ് നൽകാൻ നിയമപ്രകാരം അധികാരമുണ്ട്. സർട്ടിഫിക്കറ്റുകൾ നടത്തുക, അവർ ഇതിനകം അങ്ങനെ ചെയ്യുന്നു. അത് കേന്ദ്രസർക്കാരിന്റെ പരമാധികാര പ്രവർത്തനമാണ് അത്തരം എല്ലാ സർട്ടിഫിക്കറ്റുകളും അതിന്റെ അംഗീകൃത പ്രതിനിധികൾ മുഖേന നൽകുക എന്നത്. റീജിയണൽ പാസ്‌പോർട്ട് ഓഫീസർമാരാണെന്ന് സമർപ്പിക്കുന്നു. അത്തരം നല്ല പെരുമാറ്റം പുറപ്പെടുവിക്കാൻ നിയമപ്രകാരം ഇതിനകം അധികാരപ്പെടുത്തിയിട്ടുണ്ട് സർട്ടിഫിക്കറ്റുകളും അവർ ഇതിനകം തന്നെ ഇന്ത്യൻ കുടിയേറ്റക്കാർക്കായി മിഷനുകളും അങ്ങനെ ചെയ്യുന്നുണ്ട്. ഒരു സംസ്ഥാന സർക്കാർ അതോറിറ്റിയും ഇല്ലെന്ന് സമർപ്പിക്കുന്നു, യൂണിയൻ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് സമർപ്പിച്ച പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, അറിയിച്ചു
നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും മതിയായ കാരണങ്ങളുണ്ടെങ്കിൽ, സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാവും ഇതിനായി ഈടാക്കുന്നത്. അപേക്ഷ ലഭിച്ചാലുടൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.
സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിക്കോ അല്ലെങ്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ ആണ് അപേക്ഷ നൽകേണ്ടത്. 'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന സർട്ടിഫിക്കറ്റ് സംസ്ഥാനത്തിന് അകത്തുളള ജോലിയാവശ്യങ്ങൾക്കാകും ഇത് നൽകുക. അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പകരം, അപേക്ഷന്റെ പേരിലുളള കേസ് വിവരങ്ങളടങ്ങിയ കത്ത് ലഭിക്കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും. അപേക്ഷകളിന്മേൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞിരുന്നു.
ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്ന വർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സ്വഭാവം നല്ലതാണെന്ന് ഫലത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളും നിരീക്ഷിക്കും വിദേശത്ത് ജോലിക്ക് പോകുന്നവർ കേന്ദ്രസർക്കാറിന്റെ അനുമതിക്ക് ശ്രമിച്ചാൽ മതി. ചിലരാജ്യങ്ങളിൽ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽനിന്ന് ഇതുനൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.
📚READ ALSO:
🔘ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് സമരക്കാർ കത്തിച്ചു; ആക്രമണങ്ങൾ രൂക്ഷമാകുന്നു
🔘 രാഗു സോസിന്റെ ചില ബാച്ചുകൾ തിരിച്ചു വിളിച്ചു
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland