ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി,ദുബായ് എയര്‍പോര്‍ട്ടിന്റെ സ്ഥാനം മറികടന്ന് ഡല്‍ഹി എയര്‍പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് (IGI) ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളുടെ കാര്യത്തില്‍ മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറി. 2022 ഫെബ്രുവരിയിലെ OAG റിപ്പോര്‍ട്ട് അനുസരിച്ച് GMR നടത്തുന്ന വിമാനത്താവളം മൂന്നാം സ്ഥാനത്തെത്തിയിരുന്നു, പിന്നീടാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ (DXB) മറികടന്ന് ഡല്‍ഹി റാങ്കിംഗില്‍ ഇടം നേടിയത്.
കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വന്‍നേട്ടം കൈവരിച്ച് ഡല്‍ഹി എയര്‍പോര്‍ട്ട് (Delhi Airport) . യുഎഇയിലെ പ്രശസ്തമായ അന്താരാഷ്ട്ര വിമാനത്താവളമായ ദുബായെ (Dubai Airport) മറികടന്ന് ഇന്ത്യയിലെ ഡല്‍ഹി എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയെന്ന് പ്രമുഖ ഡാറ്റാ ട്രാവല്‍ പ്രൊവൈഡര്‍ ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ് (OAG) ഡാറ്റ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം മാര്‍ച്ചില്‍ യുഎസിലെ അറ്റ്‌ലാന്റ, ഇന്ത്യയിലെ ഡല്‍ഹി, യുഎഇയിലെ ദുബായ് വിമാനത്താവളങ്ങള്‍ 4.42 ദശലക്ഷം, 3.61 ദശലക്ഷം, 3.55 ദശലക്ഷം സീറ്റുകള്‍ കൈകാര്യം ചെയ്തു. തിരക്കും വിവിധ സ്ഥലങ്ങളിലേക്ക് സീറ്റുകളെടുക്കുന്ന യാത്രക്കാരുടെ എണ്ണവും വിശകലനം ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ വിദെഹ് കുമാര്‍ ജയ്പുരിയാര്‍ പറഞ്ഞു.
”ഇന്ത്യ കഴിഞ്ഞ മാസം അതിര്‍ത്തികള്‍ തുറക്കുകയും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. ഈ നടപടികള്‍ ട്രാവല്‍, ടൂറിസം വ്യവസായത്തെ വലിയ തോതില്‍ സഹായിക്കുകയും വിമാന യാത്രയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കുകയും ചെയ്തു,” വിദെ കൂട്ടിച്ചേര്‍ത്തു.
കോവിഡ്് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ലോകമെമ്പാടുമുള്ള മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് 23-ാം സ്ഥാനത്തായിരുന്നു, എന്നാല്‍ OAG-യുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഡല്‍ഹി വിമാനത്താവളം ഇപ്പോള്‍ കുറഞ്ഞത് 3.61 ദശലക്ഷം സീറ്റുകളെങ്കിലും കൈകാര്യം ചെയ്യുന്നു. അതിനാല്‍ നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം ഇത്.
ദുബായ് വിമാനത്താവളം ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. യുഎസിലെ അറ്റ്‌ലാന്റ Atlanta airport) എയര്‍പോര്‍ട്ടാണ് ഒന്നാംസ്ഥാനത്ത്.
🔘2 Double Rooms With a Separate Bathroom Accommodation Available
🔘പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി നിഷാ ശാന്തകുമാര്‍ (49) മരിച്ചു
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland