കാസര്‍കോട്: ചെറുവത്തൂര്‍, മട്ടലായിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്.കാസര്‍ഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. കാസര്‍ഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബസിന്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഫാത്തിമ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തു മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കയറ്റവും വളവും ഉള്ളതിനാല്‍ ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരുക്കേറ്റ ചിലരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ പരിയാരത്തും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
നാട്ടുകാരും യാത്രക്കാരും പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.