വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. നീലകണ്ഠപിള്ള എന്നായിരുന്നു ദേവസഹായം പിള്ളയുടെ പേര്.
300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. പഴയ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ആണ് ദേവസഹായം പിള്ളയുടെ ജനനം. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.
മാർത്താണ്ഡ വർമ രാജാവിന്‍റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. 4 കൊല്ലത്തെ കാരഗൃഹ വാസത്തിനുശേഷം അദ്ദേഹത്തെ 1752 ജനുവരി 14ന് രാജ ശാസനപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു. രാജാവിന്‍റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം.
1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി ലാസറിന്റെ, അഥവാ, ദൈവസഹായം പിള്ളയുടെ ജന്മ സ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.
2012 ഡിസംബര്‍ രണ്ടിന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തി. ജനുവരി 14 നാണ് ദേവസഹായം പിള്ളയുടെ തിരുനാള്‍ ദിനമായി സഭ ആചരിക്കുന്നത്.
വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം ശനിയാഴ്ച പുറപ്പെടുവിച്ച ഇതര 7 പ്രഖ്യാപനങ്ങളില്‍ രണ്ടെണ്ണം യഥാക്രമം ലൊവാനൊയിലെ കപ്പൂച്ചിന്‍ മൂന്നാം സഭാസന്ന്യാസിനികളുടെ സമൂഹത്തിന്റെ സ്ഥാപകയായ ഇറ്റലി സ്വദേശിനി, യേശുവിന്റെ വാഴ്ത്തപ്പെട്ട മരിയ ഫ്രാന്‍ചെസ്‌ക, ബ്രിട്ടീഷുകാരനായിരുന്ന ധന്യനായ ദൈവദാസന്‍ ചാള്‍സ് അക്കൂത്തിസ് എന്നിവരുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഒരോ അത്ഭുതം അംഗീകരിക്കുന്നവയാണ്. തുടര്‍ന്നു വരുന്ന പ്രഖ്യാപനം മദ്ധ്യ അമേരിക്കന്‍ നാടായ എല്‍സാല്‍വദോറില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഇശോസഭാ വൈദികന്‍ റുത്തീലിയൊ ഗ്രാന്തെ ഗര്‍സീയയുടെയും, അദ്ദേഹത്തിന്റെ രണ്ടു അല്മായ സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വമാണ്.
വ്യാകുലനാഥയുടെ ദാസികളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍, രൂപതാവൈദികന്‍, ദൈവദാസന്‍ എമീലിയൊ വെന്തുരീനി, രൂപതാ വൈദികന്‍, ദൈവദാസന്‍ പീറൊ സ്‌കവീത്സി, സന്യസ്ത വൈദികന്‍ എമീലിയൊ റേക്കിയ എന്നീ മൂന്നു ഇറ്റലി സ്വദേശികളുടെയും സന്ധ്യാഗൊ ദെല്‍ ചിലി സ്വദേശിയായ അല്‍മായ വിശ്വാസി മാരിയൊ ഹിരയാര്‍ത്ത് പുലീദൊയുടെയും വീരോചിത പുണ്യങ്ങള്‍ക്ക് അംഗീകാരം നല്കുന്നവയാണ് ശേഷിച്ച 4 പ്രഖ്യാപനങ്ങള്‍.
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland