ഓശാന പെരുന്നാൾ ആശംസകൾ 🌿
അയർലണ്ടിലെ പള്ളികളിലും ഇന്ന് ഏപ്രില്‍ 10 ഞായറാഴ്ച ഓശാന തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. അയര്‍ലണ്ടിലെ എല്ലാ കുര്‍ബാന സെന്ററുകളിലും ഓശാന പെരുന്നാൾ, കേരളീയ രീതിയിൽ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും ഇപ്രാവശ്യം നടക്കും.
2022 ഏപ്രിൽ 10 ഞായറാഴ്ച ഓശാന തിരുകർമ്മങ്ങൾ 11 കുർബാന സെൻ്ററുകളിലും നടത്തപ്പെടും. വിശുദ്ധ കുർബനയും, കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും.
വിവിധ കുർബാന സെൻ്ററുകളിലെ തിരുകർമ്മൾ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു
Athy St. Michael the Archangel Church 02:00 PM
Beaumont Church of the Nativity of Our Lord 04:00 PM
Blackrock Church of the Guardian Angels 03:00 PM
Blanchardstown Church of the Sacred Heart of Jesus, Huntstown 09:00 AM
Bray St. Fergal’s Church 02:30 PM
Inchicore Our Lady of the Holy Rosary of Fatima Church, Rialto 11:30 AM
Lucan Divine Mercy Church 03:30 PM
Navan Church of the Assumption of Our Lady, Walterstown 11:30 AM
Phibsborough St. Peter’s Church 02:00 PM
Swords St Finian’s Church, River Valley 03:00 PM
Tallaght Church of the Incarnation, Fettercairn 11:30AM
ഏവര്‍ക്കും ഓശാന തിരുനാളിൻ്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ നേതൃത്വം അറിയിച്ചു.
സിറോ മലബർ സഭയിലും, ഇന്ത്യൻ ഓർത്തഡോക്സ് സഭയിലും യാക്കോബായ സഭയിലും തെങ്ങിൻ കുരുത്തോലകൾ ഉപയോഗിച്ചുകൊണ്ടാണ് ഓശാന ആചരിക്കുന്നത്.
മോര്‍ ഗ്രീഗോറിയോസ് യാക്കോബായ ഇടവകയിലെ ഇനി മുതലുള്ള ആരാധനകളും ഹാശാ ആഴ്ച ശുശ്രൂഷകളും ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകള്‍ മുതല്‍ പുതിയ ദേവാലയത്തില്‍ നടത്തപ്പെടും.
Location:
https://maps.app.goo.gl/2bYrdehvH9VTTv5g7
കഴിഞ്ഞ വർഷങ്ങളിൽ പലരും നാട്ടിൽ പോയി ആഘോഷിക്കണമെന്നു കരുതിയിരുന്നെങ്കിലും കൊറോണ വഴിമുടക്കി. എന്നാൽ ഇപ്രാവശ്യം കൂടുതൽ ആളുകളും നാട്ടിലെത്തി. ചൂട് വകവയ്ക്കാതെ ആളുകൾ കുരുത്തോലയ്ക്കായ് പള്ളികളിൽ എത്തി. എന്നാലും ഇപ്രാവശ്യം രാവിലത്തെ ചടങ്ങുകൾക്ക് ആണ് കുട്ടികളും മാതാപിതാക്കളും എത്തിയത്.
കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ പീഡാനുഭവ കാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ടു വലിയ നോയമ്പ് അഥവാ അൻപതു നോയമ്പ് തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു.
എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.
വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിക്കുന്ന ദിനമാണ് ഇന്ന്. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഇന്നത്തെ ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. ഹോശന എന്ന എബ്രായ പദത്തിന്‍റെ അര്‍ഥം സ്തുതിപ്പ് എന്നാണ്. ഇതിന്‍റെ ഭാഷാന്തര രൂപമാണ് ഓശാന (Osana Sunday). വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്.
ഇതിന്‍റെ സ്മരണപുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്‍റെ തുടക്കവും ഓശാന ഞായറിലാണ്.
മഹത്വത്തിന്റെ രാജാവായ മിശിഹായേ, വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് ഓർശലേം ദൈവാലയത്തിലേയ്ക്കു എഴുന്നെള്ളിയ നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നീതിമാനും പ്രതാപവാനുമായ രാജാവേ, നിനക്ക് ഓശാന പാടിയ സീയോൻ മക്കളുടെ കീർത്തനങ്ങളോടുകൂടി ഞങ്ങളുടെ പ്രാർത്ഥനകളും സ്തുതിഗീതങ്ങളും സ്വീകരിക്കണമേ. ഓശാന പാടി നിന്നെ എതിരേറ്റ ജനങ്ങളെപ്പോലെ സ്തുതിഗീതങ്ങൾ ആലപിച്ചുകൊണ്ട് നിന്നെ എതിരേൽക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. നിന്റെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കുചേർന്നു ഈ പെസഹാരഹസ്യങ്ങൾ അനുഷ്ഠിയ്ക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. സകലത്തിന്റേയും നാഥാ, എന്നേയ്ക്കും.
ആമേൻ.
(സിറോ മലബർ സഭയുടെ ഓശാന ഞായർ കർമങ്ങളിൽ നിന്നും)
അന്നേ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.
കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻറിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു.
ഓശാന ഞായർ വർഷം തോറും, നിശ്ചിത തീയതിയിൽ ആഘോഷിക്കുന്നതിനു പകരം, ചില പ്രത്യേക മാനദണ്ഡങ്ങൾ വച്ചു തീയതി കണക്കാക്കപ്പെടുന്ന ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച ആചരിക്കുന്നതിനാൽ മാറ്റപ്പെരുന്നാൾ(moveable feasts)എന്ന വിഭാഗത്തിൽ പെടുന്നു.
കൊഴുക്കട്ടയും പീച്ചാം പിടിയും
സാധാരണയായി ഓശാന ഞായറിന് മുൻപുള്ള ശനിയിൽ കൊഴുക്കട്ട എന്ന പലഹാരം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ കൊഴുക്കട്ട പെരുന്നാൾ, കൊഴുക്കട്ട ശനി എന്നും പ്രാദേശികമായി വിളിക്കുന്നുണ്ട്. അരിപ്പൊടി നനച്ച് പരത്തി, അതിനുള്ളിലേക്ക് വിളയിച്ച തേങ്ങയും ശർക്കരയും എല്ലാം ഇട്ട് ഉണ്ട ഉരുട്ടി ആവിയിൽ വേവിക്കുന്നതാണ് കൊഴുക്കട്ട. അന്നേ ദിവസം പീച്ചാം പിടിയും ഉണ്ടാക്കുന്നത് സാധാരണമാണ്.
🔘Vacancies: Paediatrics Medical/Surgical Ward Nurses | Interviews on the March 23rd 2022
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland