കോട്ടയം: കേരളത്തില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മണിപ്പാല്‍ മാല്‍പെ ബീച്ചിലാണ് അപകടമുണ്ടായത്. ഇന്നലെ വിനോദയാത്രയ്ക്ക് തിരിച്ച സംഘം മാല്‍പെ ബീച്ചില്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.
കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയ് എന്നിവരാണു മരിച്ചത്. സെന്റ് മേരീസ് ഐലന്‍ഡിലാണു സംഭവമെന്നാണു പ്രാഥമിക വിവരം.
കോട്ടയം, ഏറ്റുമാനൂരിലെ മംഗളം എന്‍ജിനീയറിങ് കോളജില്‍ നിന്നു കര്‍ണാടകയിലെ മണിപ്പാലിലേക്കു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് കടലില്‍ വീണ് മരിച്ചത്.