അഖിലേന്ത്യ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി രാജ്യവ്യാപകമായി ആഹ്വാനം 48 മണിക്കൂര്‍ പണിമുടക്കില്‍ പൊതുമേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. മാര്‍ച്ച് 28,29,30 ദിവസങ്ങളിലായി നടത്തുന്ന രാജ്യവ്യാപക പൊതുപണിമുടക്കില്‍ പൊതുമേഖല ജീവനക്കാര്‍ പങ്കെടുക്കുമെന്ന് പൊതുമേഖല തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ചു.
മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക്.
ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കുചേരും.
തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.‘ഇന്ത്യയെ വളര്‍ത്തിയത് പൊതുമേഖല, പൊതുമേഖലയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക’എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് 48 മണിക്കൂര്‍ ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്കിന് കർഷക സംഘടനകളുടെ പിന്തുണ.
അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ കേത് മസ്‌ദൂർ യൂണിയൻ, ഓൾ ഇന്ത്യ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ലേബർ ഓർഗനൈസേഷൻ, സംയുക്ത കിസാൻ സഭ, അഖിലേന്ത്യ ആഗ്രാഗാമി കൃഷി ശ്രമിക് യൂണിയൻ തുടങ്ങിയ സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ചത്. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പണിമുടക്കു ദിവസം ഗ്രാമീണ ബന്ദിന് സംഘടനകൾ ആഹ്വാനം ചെയ്‌തു.
📚READ ALSO:
🔘72 ശതമാനം തൊഴിലുടമകളും ഒഴിവുകൾ നികത്താൻ ബുദ്ധിമുട്ടുകയാണ്;കൂടുതൽ റിക്രൂട്ട് മെന്റിലേക്ക് അയർലണ്ട്
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland