അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭയുടെ പുതിയ വെബ്സൈറ്റ് സിറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
നോക്ക്: അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭയുടെ പുതിയ വെബ്സൈറ്റ് www.syromalabarcatholic.ie പ്രകാശനം ചെയ്തു. അയര്‍ലന്‍ഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സിറോ മലബാര്‍ ഗാല്‍വേ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര, സിറോ മലബാര്‍ നാഷണല്‍ കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ ഒ.സി.ഡി, നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ട്രസ്റ്റി ജിന്‍സി ജിജി, ഡബ്ലിന്‍ സോണല്‍ ട്രസ്റ്റിമാരായ സീജോ കാച്ചപ്പിള്ളി, ബെന്നി ജോണ്‍, സുരേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
ഫിബ്സ്ബറോ കുര്‍ബാന സെന്ററിലെ കാറ്റിക്കിസം ഹെഡ്സ്മാസ്റ്റര്‍ റോമിയുടെ നേതൃത്വത്തില്‍ തയാറാക്കിയ വെബ്സൈറ്റില്‍ നിന്ന് അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭയുടെ എല്ലാ റീജിയണല്‍ വെബ്സൈറ്റുകളിലേക്കും ലിങ്ക് ഉണ്ടായിരിക്കും. അയര്‍ലന്‍ഡിലെ വിവിധ കുര്‍ബാന സെന്ററുകളുടെ വിവരങ്ങള്‍, വിശുദ്ധ കുര്‍ബാന സമയം, വൈദികര്‍, അഡ്മിനിസ്ട്രേഷന് വിവരങ്ങള്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ സംബന്ധിച്ച വിവരങ്ങള്‍, ന്യൂസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റില്‍നിന്ന് പാരിഷ് മാനേജ്മെന്റ് സിസ്റ്റത്തിലേക്കും മറ്റ് ഉപകാരപ്രദമായ വെബ്സൈറ്റുകളിലേക്കും പ്രവേശിക്കാന്‍ കഴിയും.
വിവിധ അപേക്ഷാഫോറങ്ങള്‍, കലണ്ടര്‍, ന്യൂസ് ലെറ്റര്‍, പ്രാര്‍ത്ഥനാ ബുക്കുകള്‍, മറ്റ് ഉപകാരപ്രദമായ വിവരങ്ങള്‍ എന്നിവ ഈ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിവാഹ ഒരുക്കത്തിനുള്ള കോഴ്സ് രജിസ്ട്രേഷന്, മറ്റ് ഇവന്റ് രജിസ്ട്രേഷന്, ഡൊണേഷന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയുടെ ലൈവ് സംപ്രേഷണവും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്.
സിറോ മലബാര്‍ സഭ നോക്ക് ബസലിക്കയില്‍ ആരംഭിച്ച കുര്‍ബാന മധ്യേയായിരുന്നു വെബ്സൈറ്റ് പ്രകാശനം. അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നാനൂറോളം വിശ്വാസികള്‍ ശനിയാഴ്ച നടന്ന തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു. രണ്ടാം ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഉച്ചയക്ക് ഒരു മണിക്ക് ആരാധനയും ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
📚READ ALSO:
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 ഡഡ്ലി കൊടുങ്കാറ്റും യൂനിസ് കൊടുങ്കാറ്റും അയർലണ്ടിൽ ആഞ്ഞടിക്കും;രാജ്യവ്യാപകമായി യെല്ലോ മുന്നറിയിപ്പ്
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
🔘 ഇനിയും വേണം വാക്സിൻ ബൂസ്റ്റർ
🔘 Host Families or Rooms to Rent
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland