ആദ്യവിമാനം ഇന്ത്യയിലിറങ്ങി;രക്ഷാദൗത്യം ആരംഭിച്ചു;ഹെൽപ്പ് ലൈന്‍ നമ്പറുകൾ

യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ആരംഭിച്ചു. 


ഉക്രയ്‌ൻ യുദ്ധഭൂമിയിൽ നിന്നുള്ള ആദ്യവിമാനം ഇന്ത്യയിലിറങ്ങി. 27  മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാരുമായി പുറപ്പെട്ട ദൗത്യ വിമാനം മുംബൈയിലാണ് പറന്നിറങ്ങിയത്. ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. മലയാളികൾ അടക്കമുള്ള മുഴുവൻ യാത്രക്കാരെയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു. 

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച്  അവരുടെ  നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. എയര്‍ ഇന്ത്യയുടെ (Air India) പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും (Delhi) മുംബൈയിലേയ്ക്കുമാണ് ഇന്ന് ഇന്ത്യക്കാരെ എത്തിക്കുക. കൂടുതല്‍ പേരെ യുക്രെയ്നിന്റെ (Ukraine) അതിര്‍ത്തിയിലെത്തിക്കാന്‍ ഓപ്പറേഷൻ ഗംഗ  നടപടി തുടരുകയാണ്. റുമാനിയന്‍ അതിര്‍ത്തി കടന്ന 470 പേരുടെ സംഘത്തെ ആണ് ഇന്ന് തിരികെ എത്തിക്കുന്നത്. സംഘത്തില്‍ 17 മലയാളികളുമുണ്ട്.

രണ്ടാമത്തെ വിമാനം റൊമേനിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.

മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തിവരും ദിസങ്ങളിൽ വിവിധ എംബസികൾ വഴി കൂടുതൽ വിമാനത്തിൽ ആളുകളെത്തും. യാത്ര ചെയ്യുന്നവരോട് ഇന്ത്യൻ പതാക വഹിക്കാനും അത്യാവശ്യ രേഖകൾ കരുതാനും വിവിധ എംബസികളെയും നമ്പറുകളെ ബന്ധപ്പെടാനും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ സർക്കാർ വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ പൗരന്മാർക്കും വേണ്ടി ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു. ഉക്രെയ്ൻ. ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എംഇഎയുടെ കൺട്രോൾ റൂമും ഓപ്പറേഷൻ കൺട്രോൾ റൂമും വിപുലീകരിച്ചുവരികയാണ്. +91 11 23012113, +91 11 23014104, +91 11 23017905, 1800118797 (ടോൾ ഫ്രീ). situationroom@mea.gov.in എന്ന ഇമെയിൽ വഴിയും അവരെ ബന്ധപ്പെടാം.

വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി അതിർത്തികൾ വഴി രക്ഷപെടുത്തുന്നതുള്ള നീക്കമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. 

സംഘടിതമായി പോയിന്റുകളിലേക്കുള്ള യാത്രയിൽ എല്ലാവരും സുരക്ഷിതരും ജാഗരൂകരുമായിരിക്കാൻ എംബസി യുക്രെയ്നിലെ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. റൊമാനിയൻ ബോർഡർ ചെർനിവ്‌സിക്ക് സമീപമുള്ള ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് മുകളിൽ പറഞ്ഞ അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥികൾ, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സംഘടിതമായി ആദ്യം പുറപ്പെടണമെന്ന് എംബസി വ്യക്തമാക്കിയിരുന്നു.  


ബുക്കാറെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം 250 ഇന്ത്യൻ പൗരന്മാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ടു. 

മൂൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്നും കിഴക്കൻ മേഖലകളിൽ അടക്കമുള്ളവർ അവിടെ തന്നെ തുടരാനും എംബസി അധികൃതർ അറിയിച്ചു. 

📚READ ALSO:

🔘ഇന്ത്യാ ഗവർമെന്റിനു നന്ദി അറിയിച്ചു യാത്രക്കാർ; അവസാനത്തെ ഭാരതീയനേയും രക്ഷപ്പെടുത്തിയിട്ടെ ദൗത്യം അവസാനിപ്പിക്കൂ- കേന്ദ്ര സർക്കാർ ;

🔘 ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നത് നിങ്ങൾക്ക് 3 പെനാലിറ്റി പോയിന്റും പിഴയും  ലഭിക്കും 

🔘 കരുതിയിരിക്കുക:  വീടുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പേപാൽ തട്ടിപ്പ് 


UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...