ആദ്യ വിമാനം മുംബൈയിലെത്തി. രണ്ടാം വിമാനം റുമേനിയയില്‍ നിന്ന് പുറപ്പെട്ടു.
"അവസാനത്തെ ഭാരതീയനേയും രക്ഷപ്പെടുത്തിയിട്ടെ കേന്ദ്ര സർക്കാർ ദൗത്യം അവസാനിപ്പിക്കൂ"- കേന്ദ്ര സർക്കാർ യുക്രൈന്‍ രക്ഷാദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അശ്രാന്ത പരിശ്രമത്തിലാണെന്ന് തിരികെയെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.
യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘം മുംബൈയിൽ എത്തി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വിമാനത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. കേന്ദ്ര സർക്കാർ നേരിട്ട വെല്ലുവിളികളെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
യുക്രെയ്ന്‍റെ അയൽരാജ്യമായ റൊമാനിയയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ദൗത്യത്തിന് 'ഓപറേഷൻ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്‍റെ ഭാഗമായി 219 പേരുമായുള്ള ആദ്യ വിമാനം 7.50ഓടെ മുംബൈയിലിറങ്ങി.Welcome back to the motherland!
— Piyush Goyal (@PiyushGoyal) February 26, 2022
Glad to see the smiles on the faces of Indians safely evacuated from Ukraine at the Mumbai airport.
Govt. led by PM @NarendraModi ji is working relentlessly to ensure safety of every Indian. pic.twitter.com/fjuzjtNl9r
റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ശനിയാഴ്ച രാവിലെ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ ഇറക്കി. ബോയിംഗ് 787 വിമാനത്തിന് ഒരേസമയം 256 യാത്രക്കാരെ വഹിക്കാൻ കഴിയും .AI1943 എന്ന വിമാനം, പുലർച്ചെ 3.40 ന് (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു, 10.45 AM (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ബുച്ചാറെസ്റ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് മാർഗം ഉക്രെയ്ൻ-റൊമാനിയ അതിർത്തിയിലെത്തിയ ഇന്ത്യൻ പൗരന്മാരെ ബുക്കാറെസ്റ്റിലേക്ക് കൊണ്ടുപോയി.
ഇന്ത്യാ ഗവർമെന്റിനു നന്ദി അറിയിച്ചു വിദ്യാർഥികൾ ഉൾപ്പടെ ഉള്ള യാത്രക്കാർ.
രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രെയ്നിൽനിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തി.റുമാനിയയിലെ ബുക്കാറെസ്റ്റിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് രാത്രി മുംബൈയിൽ ലാൻഡ് ചെയ്തത്.