മാർച്ച് 1 മുതൽ 80 യൂറോയിൽ നിന്ന് 125 യൂറോയായി വാഹന ക്ലാമ്പ് റിലീസ് ഫീസ് വർദ്ധിക്കുമെന്ന് ഗതാഗത വകുപ്പ്
പൊതുനിരത്തുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ക്ലാമ്പുകൾ നീക്കം ചെയ്യുന്നതിനുള്ള ചാർജ് മാർച്ച് 1 മുതൽ 80 യൂറോയിൽ നിന്ന് 125 യൂറോയായി വർദ്ധിക്കുമെന്ന് ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു.
24 വർഷത്തിനിടെ ഇതാദ്യമായാണ് ക്ലാമ്പുകൾ നീക്കം ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിക്കുന്നത്.ക്ലാമ്പുകൾ നീക്കുവാൻ ഉള്ള ഫീസ് 56 ശതമാനത്തിലധികം വർധിക്കുമെന്നതിനാൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് മോട്ടോർ വാഹന റിലീസ് ഫീസ് ചെലവ് അടുത്ത മാസം വർധിക്കും.
പൊതുനിരത്തുകളിൽ ക്ലാമ്പ് ഘടിപ്പിച്ച വാഹനങ്ങൾക്ക് സിറ്റി, കൗണ്ടി കൗൺസിലുകൾ ഈടാക്കുന്ന റിലീസ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത് ലോക്കൽ അതോറിറ്റി സെക്ടറുമായുള്ള ഇടപെടലിനെ തുടർന്നാണെന്ന് ഗതാഗത മന്ത്രി ഇമോൺ റയാൻന്റെ വക്താവ് പറഞ്ഞു.
നിയമാനുസൃതമല്ലാത്ത മേഖലകളിൽ സ്വകാര്യ ക്ലാമ്പിംഗിന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പരമാവധി ചാർജിന് അനുസൃതമായി ഫീസ് വർദ്ധിപ്പിക്കും . “പൊതു റോഡുകളിലെ ക്ലാമ്പിംഗ് സോണുകളിലെ പാർക്കിംഗ് മറ്റിടങ്ങളെ അപേക്ഷിച്ച് ഗുരുതരമല്ലെന്ന ധാരണ ഇത് തടയുന്നു,” വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 37,000-ലധികം വാഹനങ്ങൾക്ക് ക്ലാമ്പ് വീണു. 2020 ലെ കണക്കുകളേക്കാൾ ഏകദേശം 14,000 വർദ്ധനവ്. അതായത് നഗരത്തിലെ അനധികൃത പാർക്കിങ്ങിൽ കുടുങ്ങുന്ന വാഹന ഉടമകൾക്ക് പുതിയ ചാർജിന്റെ ആഘാതം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
📚READ ALSO:
🔘 ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നത് നിങ്ങൾക്ക് 3 പെനാലിറ്റി പോയിന്റും പിഴയും ലഭിക്കും
🔘 കരുതിയിരിക്കുക: വീടുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പേപാൽ തട്ടിപ്പ്
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland