യുകെയിലേക്ക് കോവിടാനന്തര കുടിയേറ്റം വർദ്ധിച്ചു;മെല്ലെപ്പോക്കിൻ കുരുക്കിൽ അയർലണ്ട്
നിലവിൽ 10,000 വർക്ക് പെർമിറ്റ് അപേക്ഷകൾ ബാക്ക്‌ലോഗ് ആണ്. യൂറോപ്യൻ യൂണിയൻ ഇതര തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാൻ തൊഴിലുടമകൾ എന്റർപ്രൈസ് വകുപ്പിനോട് ആവശ്യപ്പെടുന്നു.
കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതവും ഡിമാൻഡ് വർദ്ധനയുമാണ് കാലതാമസത്തിന് കാരണമായത്. ഐറിഷ് തൊഴിലാളികളിൽ നിന്ന് അപേക്ഷകളൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, കഴിഞ്ഞ സെപ്റ്റംബറിൽ മാനേജ്‌മെന്റ് ഇയുവിന് പുറത്ത് നിന്ന് റിക്രൂട്ട്‌മെന്റ് നടത്തി. എന്നിരുന്നാലും, അവർക്ക് അവരുടെ വർക്ക് പെര്മിറ്റുകൾക്ക് ഇപ്പോഴും ഡിപ്പാർട്ട്‌മെന്റിൽ നിന്ന് മറുപടി ലഭിക്കാത്തതിനാൽ നടപടിക്രമങ്ങൾ നീണ്ട കാലതാമസത്തെ ബാധിച്ചുവെന്ന് വിവിധ സ്ഥാപനങ്ങൾ പരാതിപ്പെടുന്നു.
പെർമിറ്റുകളുടെ കാലതാമസത്തോടെ നിലവിലെ ജീവനക്കാരിൽ ഞങ്ങൾക്ക് അധിക സമ്മർദ്ദമുണ്ട്, കാരണം ആ ഒഴിവുകൾ ഇനിയും നികത്തേണ്ടതുണ്ട്, മികച്ച പരിചരണം നൽകേണ്ടതുണ്ട്," ഒരു നഴ്സിംഗ് ഹോം അറിയിച്ചു.
നിരവധി സ്ഥാപനങ്ങൾ തൊഴിലാളികളില്ലാതെ നട്ടം തിരിയുന്നു. അതിൽ മുൻപന്തിയിൽ ഹെൽത്ത് കെയർ സ്ഥാപനങ്ങളാണ് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹോസ്പിറ്റലുകൾ നഴ്‌സിംഗ് ഹോമുകളിൽ നിന്നും ആളുകളെ കോവിഡ് സമയത്ത് വൻതോതിൽ റിക്രൂട്ട് ചെയ്യപ്പെട്ടതും ഒരു കാരണമായി പറയുന്നു. അയർലണ്ടിൽ രെജിസ്‌ട്രേഷൻ താമസിപ്പിച്ചുകൊണ്ടിരുന്നതും രെജിസ്ട്രേഷന് കൂടുതൽ താമസം വന്നതിനാൽ അയർലണ്ടിലേക്ക് ഉള്ള വരവിൽ മാറ്റം വരുത്തി നിരവധി നേഴ്‌സുമാർ എളുപ്പത്തിലെത്തിപ്പെടാവുന്ന അയൽരാജ്യങ്ങളിലേക്ക് കുടിയേറി. അതിൽ യുകെ ഇതിൽ മുൻപന്തിയിൽ തുടരുന്നു. വർക്ക് പെർമിറ്റ് നിയമങ്ങൾ ഉദാരമാക്കിയത് നിരവധി അയർലണ്ട് നിയമനം നോക്കിയിരുന്ന നഴ്‌സുമാരെ യുക്കെയിൽ എത്തിച്ചു.
സ്റ്റുഡന്റസ് വിസക്കാർക്ക് കുറഞ്ഞ ചിലവിൽ ജർമനിയിൽ എത്താവുന്നതും ഇവിടുത്തെ അമിതമായ ഫീസും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനു വളമിട്ടുകൊണ്ടിരിക്കുന്നു
ഇനിയും അയർലണ്ട് ഈ മെല്ലെപ്പോക്ക് നയം തുടർന്നാൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരങ്ങൾക്ക് പോലും ആളില്ലാതെ വരുമെന്ന് കരുതേണ്ടിയിരിക്കുന്നു. കൂടാതെ യുകെയും ഇന്ത്യയും ബ്രെക് സിറ്റ് അനന്തരം നടന്നു കൊണ്ടിരിക്കുന്ന ചർച്ചകളിൾ പുതിയ സമവാക്യങ്ങൾ ഉരുത്തിയാം.
കൂടുതൽ വായിക്കുക
https://www.facebook.com/UNITYOFCOMMONMALAYALIIRELAND