ശ്രദ്ധേയമായത് ലക്ഷദ്വീപിലെ ഒരുകൂട്ടം യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഇന്നലെ റിപ്പബ്ലിക് ആഘോഷങ്ങൾ നടന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായത് ലക്ഷദ്വീപിലെ ഒരുകൂട്ടം യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷമാണ്. സ്കൂബാ ടീമിലെ അംഗങ്ങളായ ഇവര്‍ അറബികടലിലെ വെള്ളത്തിനടിയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യസ്നേഹം പ്രകടിപ്പിച്ചത്.
മല്‍സ്യതൊഴിലാളികള്‍ക്കും ദ്വീപുവാസികള്‍ക്കുമൊപ്പം ചേര്‍ന്നായിരുന്നു ആറ്റോള്‍ സ്കൂബാ ടീമിലെ അഞ്ചുപേരുടെ ഈ വ്യത്യസ്ത ശ്രമം. വെള്ളത്തിനടിയില്‍ പോയി പതാക ഉയര്‍ത്തിയുള്ള ആഘോഷം ഭംഗിയാക്കാനായി ഏഴു ദിവസമാണ് ഇവര്‍ വെള്ളത്തിനടിയില്‍ പരിശീലനം നടത്തിയത്. എന്നാൽ ഇവരുടെ പരിശ്രമം വെറുതെ ആയില്ല എന്നാണ് ലഭിക്കുന്ന അഭിനന്ദനങ്ങൾ തെളിയിക്കുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലടക്കം നിരവധി പ്രമുഖര്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരെ അഭിനന്ദിച്ചത്.
गणतंत्र दिवस के खास अवसर पर, लक्षद्वीप में एटोल स्कूबा टीम द्वारा समुद्र के भीतर मन रमणीय ध्वजारोहण समारोह आयोजित किया गया, उनके इस नविन विचार और देश भक्ति को अभिनन्दन। जय हिंद pic.twitter.com/3X4Ysm3G3H
— Praful K Patel (@prafulkpatel) January 26, 2022