ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യു.ആർ. കോഡും ഉൾപ്പെടുത്തി പ്രോപ്പർട്ടി കാർഡ് വരുന്നു.
കേന്ദ്രസർക്കാരിന്‍റെ ‘സ്വാമിത്വ’ പദ്ധതിയുടെ ഭാഗമായാണ് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നത്. പ്രോപ്പർട്ടി കാർഡ് ആധാരത്തിന് പകരമായുള്ള ആധികാരികരേഖയാകും. ആധാറിന് സമാനമായി തിരിച്ചറിയൽ നമ്പറുമുണ്ടാകും. ഓരോ സംസ്ഥാനത്തും വ്യത്യസ്തപേരുകളിലാണ് പ്രോപ്പർട്ടി കാർഡ് നൽകുക.
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവ്വേ പൂർ ത്തിയായാൽ ഭൂഉടമയ്ക്ക് പ്രോപ്പർട്ടി കാർഡ് സംവിധാനം നിലവിൽ വരും. നാലുവർഷത്തിനുള്ളിൽ റീസർവേ പൂർത്തിയാകും എന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതോടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കൈവശം വെക്കാവുന്ന പരിധിക്കപ്പുറം ഭൂമിയുള്ളവരെ കണ്ടത്താമെന്നും ഭൂപരിഷ്‌കരണനിയമമനുസരിച്ച് ഭൂപരിധിനിർണയം നടത്തി മിച്ചഭൂമി കണ്ടുകെട്ടി അർഹരായ ഭൂരഹിതർക്ക് നല്‍കുമെന്നാണ് ലക്‌ഷ്യം.
റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഏകജാലക സംവിധാനമാക്കിയതിനും റീസർവേ പൂർത്തിയാക്കിയതിനും ശേഷമാണ് പ്രോപ്പർട്ടി കാർഡ് തയ്യാറാക്കുക. ഈ കാർഡിൽ ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യു.ആർ. കോഡും ഉൾപ്പെടു ന്നതിനാൽ രാജ്യത്തെവിടെ ഭൂമിയുണ്ടെങ്കിലും തിരിച്ചറിയും.
നിലവിൽ വില്ലേജിൽനിന്നാണ് ഭൂമിസംബന്ധമായ രേഖകൾ ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ രണ്ടോ അതിലധികമോ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അറിയാനാകില്ല.
🔰ആധാറും ചിപ്പും വരുന്നു പ്രോപ്പര്‍ട്ടി കാര്‍ഡ്
🔰 അയർലൻഡിനെക്കുറിച്ച് | About Ireland | Republic of Ireland | Poblacht na hÉireann
🔰ഐഎൻഎസ് രൺവീറിലെ സ്‌ഫോടനത്തിൽ 3 നാവികസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു
🔰Bon Secours Hospital Hiring | Nurses in various Specialities