ഖത്തര്‍ വിരുന്നൊരുക്കുന്ന ലോകകപ്പ് മാമാങ്കത്തിന്റെ ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ദോഹയില്‍ നടക്കും. ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 ടീമുകള്‍ ഇതുവരെ യോഗ്യത നേടി. യൂറോപ്പില്‍ നിന്ന് 10 ടീമുകളും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയുമാണ് യോഗ്യത ഉറപ്പാക്കിയവർ.
യൂറോപ്പില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 8 സ്റ്റേഡിയങ്ങളില്‍ ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം മാത്രമാണ് ഇനി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്.