കൊവിഡ് കരുതല്‍ ഡോസ് തിങ്കളാഴ്‌ച മുതല്‍, പ്രത്യേക രജിസ്ട്രേഷന്‍ വേണ്ട, ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ആരംഭിക്കും.
രാജ്യത്ത് കൊവിഡിനെതിരെയുള്ള കരുതൽ ഡോസ് വാക്‌സിൻ തിങ്കളാഴ്‌ച മുതൽ നൽകിത്തുടങ്ങും. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല. അർഹരായവർക്ക് നാളെ മുതൽ കൊവിൻ ആപ്പ് വഴി അപ്പോയിന്മെന്‍റ് എടുക്കാം. കരുതൽ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാർഗരേഖ ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കും.
ആദ്യഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60ന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. എന്നാൽ 60 ന് മുകളിൽ പ്രായമുള്ളവർക്ക് കരുതൽ ഡോസിന് ഡോക്ടറുടെ നിർദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം.