സ്മാര്‍ട്ട് ഫോണുകള്‍ വഴി കോവിഡ് വാക്‌സിന്റെ പേരിലും തട്ടിപ്പ്. ഫോണില്‍ ഇംഗ്ലീഷിലാണ് മെസേജ് വരുന്നത്. നിങ്ങള്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യമായിരിക്കും വരിക. കോവിഡന്റെ സമയമായതുകൊണ്ടും വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്ളതിനാലും ഈ സമയം മിക്കവരും മറ്റൊന്നും ചിന്തിക്കാനും ഇടയില്ല. ഇതാണ് ഇക്കൂട്ടര്‍ മുതലാക്കുന്നത്.
വാക്‌സിന്‍ എടുത്തിട്ടുണ്ടങ്കില്‍ ഒന്ന് അമര്‍ത്തുക ഇല്ലെങ്കില്‍ രണ്ട് അമര്‍ത്തുക എന്ന സന്ദേശം വരും. സ്വാഭാവികമായും അത് നമ്മള്‍ ചെയ്യും. ഇത് ഒരു ലിങ്കുമായി ബന്ധിക്കപ്പട്ടിട്ടുള്ളതാണ്. അത് കഴിഞ്ഞ് ഉടനെ വരുന്നത് നിങ്ങള്‍ എടുത്തിട്ടുള്ള വാക്‌സിന്‍ കോവാക്‌സിന്‍, കോവി ഷീല്‍ഡ്, ഫൈസര്‍ ഇവയില്‍ ഏതാണ്? ടിക് ചെയ്യുക എന്നതാണ്. ഇതില്‍ ടിക് നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ രണ്ട് ഡോസാണോ, ഒന്നാണോ എന്ന ചോദ്യമാണ്.
രണ്ട് ഡോസ് എടുത്തിട്ടുള്ളവർ ആണെങ്കില്‍ 2 എന്നും ഒന്ന് എടുത്തവര്‍ ഒന്ന് എന്നും സെന്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരു ഡോസ് എന്ന് രേഖപ്പടുത്തുന്നവര്‍ക്ക് അപ്പോള്‍ തന്ന ഒരു സന്ദേശം വരും.
അത് ഇതാണ്, നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി ഇപ്പോള്‍ വരും അത് ഈ നമ്പരിലേക്ക് തിരിച്ച് സെന്റ് ചെയ്യുക. അങ്ങനെ ചെയ്യുന്ന പക്ഷം പണം നഷ്ടമാകുള്ള സാധ്യതകള്‍ ഏറെയാണ്.
- ജാഗ്രത കുറഞ്ഞാല്‍ പണം പോകാം.
- ഫോണില്‍ എത്തുന്ന സന്ദേശങ്ങളോട് കരുതലോടു കൂടി മാത്രം പ്രതികരിക്കുക.
- പരമാവധി ഒഴിവാക്കുക.
കാരണം ഇന്ന് ബഹുഭൂരിപക്ഷം ഫോണുകളും ആധാറുമായും ബാങ്കുമായും എടിഎം കാര്‍ഡുകളുമായും കണക്ട് ചെയ്തതായിരിക്കും. തട്ടിപ്പുകാര്‍ ഇതാണ് മുതലാക്കുന്നത്.
ഹൈടെക് കള്ളന്‍മാരുടെ പുതിയ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടവര്‍ ഇതിനകം തന്ന നിരവധിയാളുകള്‍ ഉണ്ട്. ഒരു മുന്നറിയിപ്പുപോലെ സമൂഹമാധ്യമങ്ങളിലൂടെ ഈ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍ കരുതിയിരിക്കുക.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇