പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ കോട്ടയം സംക്രാന്തി സ്വദേശി 31 കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്നു ഡ്രൈവർ കട്ടപ്പന സ്വദേശിയായ എബിനും അറസ്റ്റിലായി.
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ശനിയാഴ്ച ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. പാലായിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. അഫ്സലിന്റെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കുകയിയിരുന്നു.
വിവാഹിതനായ അഫ്സൽ അക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിദ്യാർത്ഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തുകയായിരുന്നു. അഫ്സലിന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡ്രൈവർ എബിനും ഈ കണ്ടക്ടറും കൂടിയാണ് പെൺകുട്ടിയെ ബസിൽ കയറ്റാൻ പ്രതിയെ സഹായിച്ചത്.
ഇവർ ബസിന്റെ ഷട്ടറുകൾ താഴ്ത്തിയ ശേഷം ബസിനു പുറത്തേക്ക് പോയി.
ഈ വിവരം ആരോ പാലാ ഡിവൈഎസ്പി ഷാജു ജോസിനെ അറിയിച്ചു. തുടർന്നു പാലാ സി.ഐ. കെ. പി. തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബസിനുള്ളിൽ നിന്നും പെൺകുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പോലീസ് സ്റ്റാൻഡിനുള്ളിൽ നിന്നു തന്നെ പിടികൂടി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടർ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് അഫ്സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പോലീസ് കൗൺസിലിംഗിന് വിധേയമാക്കി.
പാലാ എസ്ഐ അഭിലാഷ് എം.ഡി., എഎസ്ഐമാരായ ബിജു കെ. തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിപിമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.