ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കോട്ടയം ജില്ലയിൽ വിറ്റ XG-218582 എന്ന നമ്പരിനാണ്. ബിജി വർഗീസ് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ബംപർ അടിച്ചത്.
ക്രിസ്മസ് – പുതുവത്സര ബംപര്‍ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിന്‍റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപര്‍ സമ്മാന ടിക്കറ്റ് സദന്‍റെ കൈയിലേക്ക് എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദന്‍ വഴിയില്‍ വച്ച് സുഹൃത്തായ ശെല്‍വല്‍ എന്ന ലോട്ടറി വില്‍പനക്കാരനില്‍ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒന്‍പതരയോടെ വഴിയില്‍ വച്ച് ശെല്‍വനെ കണ്ട സദന്‍ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാന്‍ ആവശ്യപ്പെടുകയും. വില്‍ക്കാന്‍ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളില്‍ ഒന്ന് ശെല്‍വന്‍ സദന് കൈമാറുകയായിരുന്നു.
കേരള ലോട്ടറി (Kerala Lottery Result) വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ (Christmas New Year Bumper BR 83) ഫലം പ്രഖ്യാപിച്ചു. ഇതുവരെ 47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ക്രിസ്മസ് പുതുവത്സര ബംപറിന് പുറമെ ഓണം, പൂജ, വിഷു ബംപർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ബംപർ ടിക്കറ്റുകള്‍ക്ക് പുറമേ ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റിന് 300 രൂപയായിരുന്നു വില. XA, XB, XC, XD, XE, XG എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം നവംബർ മുതലാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.
രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്) രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
ക്രിസ്മസ്-പുതുവത്സര ബംപർ ഫലം അറിയാം
ഒന്നാം സമ്മാനം 12 കോടി രൂപ
XG-218582
സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപ
XA 218582 XB 218582
XC 218582 XD 218582 XE 218582
രണ്ടാം സമ്മാനം മൂന്ന് കോടി രൂപ(50 ലക്ഷം വീതം ആറുപേർക്ക്)
XA 788417
XB 161796
XC 319503
XD 713832
XE 667708
XG 137764
മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക്
XA 787512
XB 771674
XC 159927
XD 261430
XE 632559
XG 232661
നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറുപേർക്ക്
XA 741906
XB 145409
XC 489704
XD 184478
XE 848905
XG 839293
ബംപർ നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp