'ഞാനായിരുന്നു പയനിയര്‍, എന്ന അഭിമാന ബോധം കൊണ്ട് സന്തോഷിക്കുകയാണ് ഡോക്ടര്‍ ബറുവ

അമേരിക്കയില്‍ പന്നിയുടെ ഹൃദയം സ്വീകരിച്ച മനുഷ്യന്‍ മൂന്നു ദിവസമായി ജീവനോടെ ഇരിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കുകയാണ്.

പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റി വയ്ക്കുന്നത് ആരായാലും, ഏഴു ദിവസത്തെ അതിജീവനത്തോടെ അത് ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയത് ഞാനാണ്. ശരിയായ ദിശയില്‍ പോയാല്‍ സെനോട്രാന്‍സ്പ്ലാന്റേഷന് നല്ല ഭാവിയുണ്ട്' അസം സ്വദേശിയായ ഡോക്ടര്‍ ബറുവ പറയുന്നു.

എന്നാല്‍ പന്നി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്ന ആദ്യ സംഭവമല്ല. കാല്‍ നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ അസം സ്വദേശിയായ ഡോക്ടര്‍ ഹൃദ്രോഗിയില്‍ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചിരുന്നു.ഡോ. ധനിറാം ബറുവ ഗുവാഹത്തിയില്‍ വെച്ച് പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. 

1997ലാണ് ഡോ. ധനിറാം ബറുവ, ഹോങ്കോംഗ് സര്‍ജന്‍ ഡോ. ജോനാഥന്‍ ഹോ കീ-ഷിംഗിനൊപ്പം ഗുവാഹത്തിയില്‍ വെച്ച് പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ വൈകല്യം അഥവാ ഹൃദയത്തില്‍ ഒരു ദ്വാരം ഉണ്ടായിരുന്ന 32കാരനായ മനുഷ്യനിലേക്കാണ് ഡോ. ബറുവ ഒരു പന്നിയുടെ ഹൃദയം മാറ്റിവെച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുവാഹത്തി നഗരത്തിന് പുറത്തുള്ള സോനാപൂരിലെ സ്വന്തം സ്ഥാപനമായ ധനിറാം ബറുവ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ശസ്ത്രക്രിയ 15 മണിക്കൂര്‍ നീണ്ടു. ശസ്ത്രക്രിയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം രോഗി മരിച്ചു. അതോടെ കാര്യങ്ങള്‍ കൈവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. അസം സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തി. ഹൃദയശസ്ത്രക്രിയ രംഗത്ത് നിര്‍ണായക നേട്ടം കൈവരിച്ച ആ ഡോക്ടര്‍ക്ക് കിട്ടിയത് ജയില്‍ ശിക്ഷ. ആശുപത്രി തല്ലിപ്പൊളിച്ചു. ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ അധാര്‍മ്മികമായിരുന്നെന്ന് കണ്ടെത്തി. ഡോക്ടര്‍ ധനിറാം ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അവയവം മാറ്റിവെയ്ക്കല്‍ നിയമ പ്രകാരം ആവശ്യമുള്ള 'രജിസ്‌ട്രേഷന് അപേക്ഷിക്കുകയോ അത് നേടുകയോ ചെയ്തിട്ടില്ല' എന്നും അന്വേഷണത്തില്‍ ബോധ്യമായി. 40 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒന്നര വര്‍ഷം വീട്ടു തടങ്കലിലും കഴിഞ്ഞു.  'ഞാനായിരുന്നു പയനിയര്‍, എന്ന അഭിമാന ബോധം കൊണ്ട് സന്തോഷിക്കുകയാണ് യുകെയിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആന്‍ഡ് ഫിസിഷ്യന്‍സിന്റെ ഫെലോ ആയ ബറുവ. 

അമേരിക്കയി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് വിജയകരമായി മനുഷ്യനിൽ തുന്നിച്ചേർത്തത്. അമേരിക്കയിലെ ബാൾട്ടിമോറിലാണ് പരീക്ഷണം നടന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പന്നിയുടെ കരൾ മനുഷ്യന് മാറ്റിവച്ചിരുന്നു.


അമേരിക്കയിലെ ശസ്ത്രക്രിയാ വിദഗ്ധർ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഒരു മനുഷ്യ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചതായി മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ തിങ്കളാഴ്ച അറിയിച്ചു.

വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്, ഒരു മൃഗ ഹൃദയത്തിന് മനുഷ്യനിൽ ഉടനടി നിരസിക്കപ്പെടാതെ അതിജീവിക്കാൻ കഴിയുമെന്ന് ആദ്യമായി തെളിയിക്കുന്നു, മെഡിക്കൽ സ്കൂൾ പ്രസ്താവനയിൽ പറഞ്ഞു.

 57-കാരനായ മേരിലാൻഡ് ഹാൻഡ്‌മാൻ ഡേവിഡ് ബെന്നറ്റ് എന്ന രോഗിക്ക് പരീക്ഷണം ഫലിക്കുമോ എന്ന്  ഉറപ്പില്ലായിരുന്നു.മറ്റു മാർഗ്ഗങ്ങൾ അവസാനിച്ചിച്ചു. തിങ്കളാഴ്ച, ബെന്നറ്റ് തന്റെ പുതിയ ഹൃദയത്തെ സഹായിക്കാൻ ഒരു ഹാർട്ട്-ലംഗ് മെഷീനുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ സ്വന്തമായി ശ്വസിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ബെന്നറ്റ് സുഖം പ്രാപിക്കുകയും അദ്ദേഹത്തിന്റെ ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഡോക്ടർമാർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ അടുത്ത കുറച്ച് ആഴ്‌ചകൾ നിർണായകമാണ്.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...