മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും. യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട. യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു. ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇