അപമാനിച്ച് ജീവനക്കാരൻ; പണമെറിഞ്ഞു കന്നഡ കർഷകൻ;വീഡിയോ വൈറലായി
ആളെ അറിഞ്ഞ് കളിക്കെടാ'; കളിയാക്കിയ ജീവനക്കാരന് മുമ്പില്‍ പണമെറിഞ്ഞ് കര്‍ഷകന്റെ മധുരപ്രതികാരം.സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ആളറിഞ്ഞ് കളിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. വേഷം നോക്കി ആരെയും വിലയിരുത്തരുതെന്നും എല്ലാവരെയും തുല്യരായി കാണണമെന്നും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചവര്‍ പറയുന്നു. ആനന്ദ് മഹീന്ദ്രയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ചിലര്‍.
വേഷം നോക്കി ആളെ അളക്കരുതെന്ന് വെറുതെ പറയുന്നതല്ല. അങ്ങനെ മുന്‍ധാരണ തെറ്റിയ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കര്‍ണാടകയിലെ തുംകൂറില്‍ മഹീന്ദ്ര ഷോറൂമിലെത്തിയ കര്‍ഷകന് നേരിട്ട അപമാനവും നിമിഷങ്ങള്‍ക്കുള്ളില്‍ നടന്ന മധുര പ്രതികാരവുമാണ് വൈറലായത്.
#NDTVBeeps | Humiliated At SUV Showroom, Karnataka Farmer’s Payback pic.twitter.com/cAKECDA3wQ
— NDTV (@ndtv) January 24, 2022
സുഹൃത്തുക്കള്‍ക്കൊപ്പം ഷോറൂമിലെത്തിയ കര്‍ഷകനായ കെമ്പഗൗഡ ജീവനക്കാരനോട് എസ്.യു.വി കാറിന്റെ വില തിരക്കിയതാണ് സംഭവങ്ങളുടെ തുടക്കം. കാറിന്റെ വില 10 ലക്ഷമാണെന്നും നിങ്ങളുടെ പോക്കറ്റില്‍ 10 രൂപ പോലും കാണില്ലെന്ന് ജീവനക്കാരൻ പരിഹസിച്ചു. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടായിരുന്നു ജീവനക്കാരന്റെ പ്രതികരണം. അപമാനിതനായ കെമ്പഗൗഡയും സെയില്‍സ്മാനും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ 10 ലക്ഷവുമായി വന്നതാല്‍ കാര്‍ നല്‍കുമോയെന്നായി കര്‍ഷകന്റെ ചോദ്യം. ആവേശത്തിന്റെ പുറത്തുള്ള വെല്ലുവിളിയായി കരുതിയ സെയില്‍സ്മാന്‍ കാര്‍ നല്‍കാമെന്നും വാക്കു കൊടുത്തു.
എന്നാല്‍ ജീവനക്കാരന്റെ മുന്‍വിധി തെറ്റിച്ച് കെമ്പഗൗഡയും സംഘവും പണവുമായെത്തി. ഇത്തവണ കുടുങ്ങിയത് സെയില്‍സ്മാനായിരുന്നു. നീണ്ട ബുക്കിങ് ഉണ്ടെന്നും 2 ദിവസം സമയം വേണമെന്നും ജീവനക്കാരൻ പറഞ്ഞു. തര്‍ക്കം നീണ്ടതോടെ മാപ്പ് പറയണമെന്നായി കര്‍ഷകന്‍. ഒടുവില്‍ കര്‍ഷകന്‍ പൊലീസില്‍ പരാതി നല്‍കിതോടെ സെയില്‍സ്മാന്‍ മാപ്പ് പറഞ്ഞു. ഇനി ഈ ഷോറൂമില്‍ നിന്ന് കാര്‍ വേണ്ടെന്ന് പറഞ്ഞാണ് കെമ്പഗൗഡ മടങ്ങിയത്.
#Karnataka Farmer Was Humiliated At Car Showroom. He Got Payback
— NDTV (@ndtv) January 24, 2022
Read more: https://t.co/VNkEZl12an pic.twitter.com/xroSk3kFUA